കണ്ണൂര്‍: സോഷ്യലിസ്റ്റ് കിസാന്‍ ജനതാദള്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചിങ്ങം 1 കര്‍ഷകദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന കിസാന്‍ സംഘര്‍ഷ് പക്ഷാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ഉളിക്കല്‍ വ്യാപാര ഭവനില്‍ എസ്‌ജെഡി സംസ്ഥാന പ്രസിഡണ്ട് വി.വി.രാജേന്ദ്രന്‍ നിര്‍വ്വഹിക്കും.
എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ തെക്കന്‍ സുനില്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. എന്‍ഡിഎ ജില്ലാ കോ-കണ്‍വീനര്‍ എ.കെ.സതീഷ്ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാറിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ ക്ലാസെടുക്കും.
















