കണ്ണൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള സഹകരണ പ്രസ്ഥാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സഹകാര്‍ ഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍ പറഞ്ഞു. സഹകാര്‍ ഭാരതി കണ്ണൂര്‍ ജില്ലാ പഠനശിബിരത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിബിരം സഹകാര്‍ ഭാരതി സംസ്ഥാന ട്രഷര്‍ കെ.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. അജയകുമാര്‍ മീനോത്ത് സൂക്ഷ്മ സംരഭത്തെക്കുറിച്ച് വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
ഭാരവാഹികളായി പി.കെ.അരവിന്ദാക്ഷന്‍ (പ്രസിഡന്റ്), വി.സുജില, പി.പി.മോഹനന്‍ (വൈസ് പ്രസിഡന്റുമാര്‍) സി.വി.കുഞ്ഞികൃഷ്ണന്‍ (സംഘടനാ സെക്രട്ടറി), കെ.ഷംജിത്ത് (സെക്രട്ടറി), ആര്‍.കെ.വേലായുധന്‍, സി.വി.രാജീവന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ടി.കെ.സുമേഷ് (ട്രഷറര്‍), അംഗങ്ങള്‍: വിജയന്‍ പഴയങ്ങാടി, വത്സന്‍ പന്തക്കല്‍, ജലജപ്രകാശ്, സജില, സുമ. അക്ഷയ ശ്രീ ജില്ലാ കോഡിനേറ്റര്‍ സി.വി.കുഞ്ഞികൃഷ്ണന്‍ എന്നിവരെയും തലശ്ശേരി താലൂക്ക് ഭാരവാഹികളായി ഒ.വിപിന്‍ (പ്രസിഡന്റ്) വി.പ്രസീത, വിജയരാഘവന്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്), ഷാജി (സെക്രട്ടറി), കെ.സായൂജ് (ജോയിന്റ്‌സെക്രട്ടറി) വിജയന്‍ എളമ്പാറ (ട്രഷറര്‍) എന്നിവരെയും തളിപ്പറമ്പ് താലൂക്ക് ഭാരവാഹികളായി കെ.നിര്‍മ്മല (പ്രസിഡന്റ്), എന്‍.വി.യമുന (വൈസ്പ്രസിഡണ്ട്), പി.ഉഷ (സെക്രട്ടറി), എം.പി.സജീവ്കുമാര്‍ (ജോയിന്റ് സെക്രട്ടറി), പി.കെ.പ്രകാശന്‍ (ട്രഷറര്‍) എന്നിവരെയും കണ്ണൂര്‍ താലൂക്ക് ഭാരവാഹികളായി വിജയമോഹനന്‍ (പ്രസിഡന്റ്), പി.സുരേഷ് കുമാര്‍, സജില ചിറക്കല്‍ (വൈസ് പ്രസിഡണ്ട്), പ്രസാദ് കീച്ചേരി (സെക്രട്ടറി) സി.പി,ഷാജി, സുമ നാറാത്ത് (ജോയിന്റ് സെക്രട്ടറി),ജലജപ്രകാശ് (ട്രഷറര്‍). മാഹി താലൂക്ക് സംയോജക് വത്സന്‍ പന്തക്കല്‍, ഇരിട്ടി താലൂക്ക് സംയോജക് സജിത്ത് ഇരിട്ടി എന്നിവരെയും തെരഞ്ഞെടുത്തു.
















