ന്യൂദല്‍ഹി: ഇന്ത്യന്‍ സാമ്പത്തികം ശക്തമായ നിലയിലേയ്‌ക്കെന്ന് റിപ്പോര്‍ട്ട്. 2018ഓടെ നിഫ്റ്റി 11,500 കടക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്‌റ്റോക്കുകളും ബോണ്ടുകളും ചരക്കുകളുമെല്ലാം ഒരുമിച്ച് നീങ്ങുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സാമ്പത്തികം ശക്തമായ നിലയിലേയ്‌ക്കെന്ന റിപ്പോര്‍ട്ട് വരുന്നത്. എഡല്‍വീസ് നിക്ഷേപക ഗവേഷണമനുസരിച്ച് ഉപഭോഗവും കയറ്റുമതിയുമാണ് ഇന്ത്യയെ വന്‍ സാമ്പത്തിക വളര്‍ച്ചയിലേയ്‌ക്ക് നയിക്കുന്നത്.
2017ല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉപഭോഗത്തില്‍ ചെറിയ ഞെരുക്കം സംഭവിച്ചെങ്കിലും വന്‍ തോതിലുള്ള തിരിച്ച് വരവാണ് ഈ മേഖലയിലുണ്ടായത്. പത്ത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലയളവില്‍ നിന്ന് നിഫ്റ്റി ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ 9700 എന്ന നിലയില്‍ കുതിക്കുന്ന നിഫ്റ്റി 2018 കലണ്ടര്‍ വര്‍ഷം ആകുമ്പോഴേയ്‌ക്കും 11500ല്‍ എത്തുമെന്നും എഡല്‍വീസ് ഇന്‍വെസ്റ്റ്‌മെന്റ് റിസേര്‍ച്ച് പറയുന്നു. ഇന്ത്യന്‍ വളര്‍ച്ചയുടെ ആണിക്കല്ല് വ്യാപാരമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ആഗോള വളര്‍ച്ചയാണ് രാജ്യാന്തര വ്യാപാരത്തിന്റെയും ഇന്ത്യയുടെ കയറ്റുമതി മേഖലയുടേയും ഗണ്യമായ വളര്‍ച്ചയ്‌ക്ക് നിതാനമായതെന്നും പറയുന്നു.
















