പാനൂര്‍:രക്ഷാബന്ധന്‍ ഉത്സവത്തെ അപമാനിച്ച് സിപിഎം. മേലെ കുന്നോത്ത്പറമ്പില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ഇന്നലെ രക്ഷാബന്ധന്‍ ഉത്സവം നടന്നിരുന്നു. പരിപാടി നടന്ന കമ്യൂണിറ്റി സെന്ററിന്റെ സമീപത്തെ സിപിഎം ഓഫീസിലുളള പ്രവര്‍ത്തകരാണ് തെരുവ്‌നായയെ ബലമായി പിടിച്ച്കഴുത്തിലും കാലിലും രാഖി ബന്ധിച്ചത്. രക്ഷാബന്ധന പരിപാടിയെ അപമാനിക്കാനായാണ് നായയില്‍ രാഖി ബന്ധിച്ച് സിപിഎം പ്രവര്‍ത്തകര്‍ വര്‍ഗസ്വഭാവം പ്രകടമാക്കിയത്. ദേശീയ ഉത്സവമായ രക്ഷാബന്ധന്‍ പരിപാടിക്ക് ലഭിച്ച ജനപിന്തുണയാണ് സിപിഎമ്മിനെ ഇത്തരം ചെയ്തികളിലേക്ക് എത്തിച്ചിട്ടുളളത്. ഇവിടെ നടന്ന പരിപാടിയില്‍ സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം നിരവധി പേര്‍ സംബന്ധിച്ചിരുന്നു. രക്ഷാബന്ധന്‍ പരിപാടിയെ പരസ്യമായി അപമാനിച്ച് സിപിഎം പ്രവര്‍ത്തകര്‍ നായക്ക് രാഖി ബന്ധിച്ച നടപടി സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
















