ഇരിട്ടി:ഫാസ്റ്റ് ഫുഡ് സംസ്‌കാരം മനുഷ്യനെ രോഗഗ്രസ്തമാക്കുന്ന കാലത്ത് പാരമ്പര്യ ഭക്ഷണശീലങ്ങള്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പായം ഗ്രാമീണ ഗ്രന്ഥാലയവും തപസ്യ സ്വയംസഹായ സംഘവും ചേര്‍ന്ന് പാരമ്പര്യ ഭക്ഷണശീലപരിചയം എന്ന പരിപാടി സംഘടിപ്പിച്ചു. പാരമ്പര്യ വിധികളനുസരിച്ച് തയാറാക്കിയ കര്‍ക്കിടകക്കഞ്ഞിയും പതിമൂന്ന് തരം ഇലകള്‍ ചേര്‍ത്ത് നിര്‍മ്മിച്ച തോരനും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പി.കൃഷ്ണന്‍, കെ.രോഹിണി, കെ.മാധവി, എന്നിവര്‍ പഴയകാല ഭക്ഷണ രീതികളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. വി. മനോജ് അദ്ധ്യക്ഷത വഹിച്ചു. വി.സാവിത്രി, എം.എന്‍. മുരളീധരന്‍, എം.പവിത്രന്‍, രഞ്ജിത്ത് കമല്‍, ജി.ചന്ദ്രന്‍, രാജമ്മ ഭാസ്‌കരന്‍, കെ.മോഹനന്‍, കെ.വി. നാരായണന്‍, നിപുണ്‍ എന്നിവര്‍ പ്രസംഗിച്ചു.
















