മട്ടന്നൂര്‍:സമൂഹത്തിന്റെ സകാരാത്മക പരിവര്‍ത്തനത്തില്‍ ഭാഷയുടെ പങ്ക് വളരെ വലുതാണെന്ന് കാലടി വാഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ.ടി.പി.രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് ഹിന്ദി വകുപ്പ് അലുമിനി അസ്സോസിയേഷനുമായി ചേര്‍ന്ന് നടത്തിയ ഹിന്ദി സാഹിത്യ ചര്‍ച്ചയുടെ വിവിധ തലങ്ങള്‍ ത്രിദിന അന്തര്‍ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. ഉപുല്‍ രഞ്ജിത് സെമിനാര്‍ അവലോകനം നടത്തി. ഡോ.എ.സുഗതകുമാരി അധ്യക്ഷയായ ചടങ്ങില്‍ ഡോ.പി.ലേഖ, ഡോ.ജി.കുമാരന്‍ നായര്‍, ഡോ.വി. കുമാരന്‍, എം.കെ.ഷൈജു എന്നിവര്‍ സംസാരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി അദ്ധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ പ്രബന്ധങ്ങളുടെ പുസ്തക പ്രകാശനവും നടന്നു.
















