ഇരിട്ടി:രാമായണ മാസാചരണത്തിന്റെ ഭാഗമായി മോലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ കര്‍ക്കിടകമാസാചരണത്തോടനുബന്ധിച്ച് മഹാഗണപതിഹോമവും അഖണ്ഡ രാമായണ പാരായണവും നടന്നു. മഹാഗണപതിഹോമത്തിന് ക്ഷേത്രം തന്ത്രി അഴകം മാധവന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി കീഴ്പ്പാട്ടില്ലത്ത് രാഗേഷ് നമ്പൂതിരിപ്പാട്, പ്രസാദ് നമ്പൂതിരി കീഴ്പ്പാട്ടില്ലം എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
കീച്ചേരി മഹാവിഷ്ണുക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ നടന്ന അഖണ്ഡരാമായണ പാരായണത്തിന് പ്രസന്ന രാജന്‍, പ്രേമലതാ ബാലകൃഷ്ണന്‍, പി.വി.ജാനകി, കമലാ ജനാര്‍ദ്ദനന്‍, ശ്രീദേവി റജി, കെ.ആര്‍.പ്രസീത എന്നിവര്‍ നേതൃത്വം നല്‍കി.
















