കണ്ണൂര്‍: കെല്‍ട്രോണ്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പിലാക്കുക, കാഷ്വല്‍/കോണ്‍ട്രാക്ട് ജീവനക്കാരെ യോഗ്യതയും മാനദണ്ഡവും അനുസരിച്ച് സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനമെന്ന സുപ്രീം കോടതി വിധി കെല്‍ട്രോണിലും നടപ്പാക്കുക. കണ്ണൂര്‍ കെല്‍ട്രോണ്‍ മാനേജ്‌മെന്റിന്റെ സ്വജനപക്ഷപാതവും അഴിമതിയും നിഷേധാത്മക നയവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 17 ന് രാവിലെ കലക്ടറേറ്റിന് മുന്നിലേക്ക് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും മാര്‍ച്ചും ധര്‍ണയും നടത്തും. കെഇഒ, ഡികെഇയു സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് മാര്‍ച്ച്.
















