കണ്ണൂര്‍: ചേര്‍ത്തലയില്‍ നടക്കുന്ന 37-ാമത് സബ് ജൂനിയര്‍ ഇന്റര്‍ ഡിസ്ട്രിക്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. ടി.ഡി.ജിഷ്ണു ടീമിനെ നയിക്കും. മാനേജര്‍ ബി.കെ.അര്‍ഷാദ്, കോച്ച് സന്ദീപ് എന്നിവര്‍ ടീമിനെ അനുഗമിക്കും. ടി.അതിന്‍, അനഘ് വാഴയില്‍, ജെ.തേജസ്, ഹര്‍ഷിന്‍ രമേശ്, റിഷി രാഖേഷ്, കെ.അശ്വന്ത്, കെ.അര്‍ജ്ജുന്‍, നിഷിരാജ്, അഭിനന്ദ്, അശ്വിന്‍ ഗോഡ്‌വിന്‍, സി.കെ.നന്ദകിഷോര്‍, യു.ഷാമില്‍, ആദര്‍ശ് രാജ്, കെ.കെ.മുഹമ്മദ് നിഷാം, എം.ആരോമല്‍, എന്‍.വൈഷ്ണവ്, ആര്‍.ആരോമല്‍, എം.ആരോമല്‍ എന്നിവരാണ് ടീമംഗങ്ങള്‍.
















