പിലാത്തറ: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കല്യാശ്ശേരി മണ്ഡലം കണ്‍വന്‍ഷന്‍ പിലാത്തറ ന്യു ഇന്ത്യാ ഓഡിറ്റോറിയത്തില്‍ ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു വിജയന്‍ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍, കെ.ജയപ്രകാശ്, വിജയന്‍ വട്ടിപ്രം, കെ.കെ.സുകുമാരന്‍, ശങ്കരന്‍ കൈതപ്രം, കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
















