ഇരിട്ടി:മണ്ണും വായുവും വെള്ളവും മലിനീകരിക്കപ്പെടുന്ന കാലത്ത് പ്രകൃതിയെ കാക്കണമെന്ന സന്ദേശമുയര്‍ത്തി 15 ന് 12 കിലോമീറ്റര്‍ ദൂരത്തില്‍ ഗ്രീന്‍ലീഫ് മണ്‍സൂണ്‍ റണ്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദീര്‍ഘദൂര ഓട്ടമത്സരരംഗത്തെ കൂട്ടായ്‌മയായ ഇരിട്ടി റണ്ണേഴ്‌സും മാങ്കുഴി ശക്തിക്ലബ്ബും ഇരിട്ടി ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ചേര്‍ന്നാണ് മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുന്നവര്‍ 15 ന് രാവിലെ 6.15 ന് മാടത്തിയില്‍ എത്തണം. 7 മണിക്ക് ഇന്ത്യന്‍ റെയില്‍വേയുടെ നാഷണല്‍ മാരത്തോണ്‍ താരം വി.ടി.ഡൊമിനിക് ഫഌഗ് ഓഫ് ചെയ്യും. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എട്ടിന് മാങ്കുഴിയില്‍ സമാപന സമ്മേളനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ ഉദ്ഘാടനം ചെയ്യും. സ്ഥിരസമിതി അധ്യക്ഷന്‍ വി.വി.രാജീവന്‍ അധ്യക്ഷത വഹിക്കും. ഗ്രീന്‍ലീഫ് സെക്രട്ടറി പി. അശോകന്‍ സമ്മാനദാനം നടത്തും.
മാരത്തോണ്‍ ഇരിട്ടി മാടത്തിയില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പെരുമ്പറമ്പ് പടിയൂര്‍ വഴി മാങ്കുഴിയില്‍ സമാപിക്കും. കണ്ണൂരിന്റെ കുടിവെള്ള ദായനിയായ പഴശ്ശി ജലസംഭരണിയെ മലിനപ്പെടുത്തുന്നതിനെതിരെ സമൂഹമനസാക്ഷി ഉണര്‍ത്താന്‍ ലക്ഷ്യമിട്ടുകൂടിയാണ് സംഭരണി തീരത്തുകൂടി ദീര്‍ഘദൂരഓട്ടം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ മാരത്തോണ്‍ ഓട്ടക്കാര്‍ പങ്കെടുക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് െ്രെപസും ട്രോഫിയും ഓട്ടം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും മെഡലുകളും നല്‍കുമെന്ന് ഗ്രീന്‍ലീഫ് ചെയര്‍മാന്‍ സി.എ.അബ്ദുള്‍ ഗഫൂര്‍, കോഓര്‍ഡിനേറ്റര്‍ പി.സി.ഗോവിന്ദന്‍, ഗ്രീന്‍ലീഫ് ട്രഷറര്‍ ഇ.രജീഷ്, ജോയിന്റ് സെക്രട്ടറി പി.പി.രജീഷ് എന്നിവര്‍ അറിയിച്ചു.
















