അഴീക്കോട്:ശ്വാസകോശ കാന്‍സര്‍ ബാധിതനായ 35 വര്‍ഷമായി കണ്ണൂര്‍-അഴിക്കല്‍ റൂട്ടില്‍ ബസ്സ് െ്രെഡവറായി ജോലി ചെയ്തുവരുന്ന ബാലസ്വാമി എന്ന ബാലന്‍ െ്രെഡവര്‍ രണ്ടര മാസത്തോളമായി മലബാര്‍ കാന്‍സര്‍ സെന്റിലെ ഡോക്ടര്‍മാരുടെ ചികില്‍സയിലാണ്. രോഗത്തിന്റെ ഗൗരവാവസ്ഥ കാരണം ഒന്നിടവിട്ട ദിവസങ്ങളില്‍ റേഡിയേഷന്‍ ചികില്‍സയ്‌ക്കാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
പക്ഷേ ഭാരിച്ച സാമ്പത്തികഭാരം താങ്ങാന്‍ ഇദ്ധേഹത്തിന് സാധിക്കുന്നില്ല. ഈ അവസരത്തില്‍ സുമനസ്സുകളായ നാട്ടുകാര്‍ ചേര്‍ന്ന് ഒരു ചികിത്സാ സഹായകമ്മറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതിനോട് സഹകരിച്ചുകൊണ്ട് ബാലസ്വാമി ജോലി ചെയ്തുവരുന്ന കണ്ണൂര്‍-അഴിക്കല്‍ റൂട്ടിലെ ബസ്സ് മുതലാളിമാര്‍, ബസ്സ് ജീവനക്കാര്‍, എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കണ്ണൂര്‍, ചാലാട്, അലവില്‍, പൂതപ്പാറ വന്‍കുളത്ത് വയല്‍, മൂന്ന്‌നിരത്ത് അഴീക്കല്‍. വളപട്ടണം, പുതിയതെരു, മിന്‍കുന്ന്, നീര്‍ക്കടവ് റൂട്ടില്‍ ഓടികൊണ്ടിരിക്കുന്ന മുഴുവന്‍ ബസ്സുകളും ഇദ്ദേഹത്തിന്റെ ചികില്‍സക്കായുള്ള ധനസമാഹരണത്തിന് വേണ്ടി കാരുണ്യ യാത്ര നടത്തും.
ഇദ്ദേഹത്തിന്റെ ഭാര്യ 3 മാസം മുമ്പേ ആന്‍ജിയോപ്ലാസ്റ്റ് സര്‍ജറിക്ക് വിധേയമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ചികില്‍സ നടത്തവെ മരണപ്പെട്ടിരുന്നു. ഇപ്പോള്‍ നല്ല സാമ്പത്തിക പ്രയാസത്തിലാണ്. വിദ്യാര്‍ത്ഥിനികളായ ഇരട്ട പെണ്‍കുട്ടികളുടെ ഏക ആശ്രയമാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള പരിശ്രമത്തിലാണ് ഒരു നാട് മുഴുവന്‍. കാരുണ്യയാത്രയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം തിങ്കളാഴ്ച കാലത്ത് 7 മണിക്ക് അഴിക്കല്‍ ബസ്സ് സ്റ്റാന്റില്‍ അഴിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്നയുടെ അദ്ധ്യക്ഷതയില്‍ വളപട്ടണം സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രിജിത്ത് കോടേരി നിര്‍വ്വഹിക്കും.
ചികിത്സാ സഹായങ്ങള്‍ അഴിക്കോട് സര്‍വീസ് സഹകരണ ബേങ്ക് മുന്ന് നിരത്ത് ഈവിനിങ്ങ് ബ്രാഞ്ചില്‍ എസ്ബി എസി നമ്പര്‍ 2768 അക്കൗണ്ടില്‍ നിക്ഷേപിക്കണം. ചെയര്‍മാന്‍ കെ.വി.അശോകനു 9567892269, കണ്‍വീനര്‍ സജിത്ത് കരിക്കന്‍-9446770762
















