ന്യൂദല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ കെട്ടിടങ്ങളില്‍ ഊര്‍ജ്ജക്ഷമതയുള്ള ഉപകരണങ്ങള്‍ നിര്‍ബന്ധമായും സ്ഥാപിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഗവണ്‍മെന്റ് കെട്ടിടങ്ങളില്‍ മിക്കവയും പഴയ നിര്‍മ്മിതികളായതിനാല്‍ വന്‍തോതില്‍ ഊര്‍ജ്ജം ചെലവാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിര്‍ദ്ദേശം നല്‍കിയത്.
എല്‍ഇഡി ലൈറ്റുകള്‍, ഊര്‍ജ്ജക്ഷമമായ ഫാനുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവ സ്ഥാപിക്കുന്നതിലൂടെ ഊര്‍ജ്ജ ഉപഭോഗത്തില്‍ കുറവ് വരുത്താനാകും. ഇതിനായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും ധനകാര്യമന്ത്രാലയം തീരുമാനിച്ചു.
















