മാഹി:പുതുച്ചേരി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ബിജെപി എംഎല്‍എമാര്‍ക്ക് ഇന്ന് വൈകുന്നേരം 4 മണിക്ക് മാഹി മുനിസിപ്പല്‍ മൈതാനായില്‍ സ്വീകരണം നല്‍കും. മാഹി മേഖലാ പ്രസിഡണ്ട് സത്യന്‍ ചാലക്കരയുടെ അധ്യക്ഷതയില്‍ നടക്കുന്ന സ്വീകരണയോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് കെ.പി.പ്രകാശ് ബാബു, ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് വി.സ്വാമിനാഥന്‍, ജനറല്‍ സെക്രട്ടറി ആര്‍.രവിചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. രാവിലെ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എംഎല്‍എമാര്‍ മാഹി മേഖലയില്‍ പര്യടനം നടത്തും.
















