ഇരിട്ടി: ഉളിക്കലില്‍ ഇന്ന് ഹര്‍ത്താല്‍. ബിവറേജ് ചില്ലറ വില്‍പ്പന ശാല തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവിശ്യപ്പെട്ടാണ് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദ്യശാലക്കായി ഹര്‍ത്താല്‍ നടത്തുകയും പിന്നീട് മദ്യശാല പൂട്ടാനായി സര്‍വ്വകക്ഷി സമരം നടത്തുകയും ചെയ്ത ചരിത്രം ഉളിക്കല്ലിലുണ്ട്. വ്യാഴാഴ്ച വൈകുന്നേരം നെല്ലിക്കാം പൊയില്‍ ഫെറോന ഇടവകയുടെ ആഭിമുഖ്യത്തില്‍ മദ്യശാല അനുവദിക്കരുതെന്നാവശ്യപെട്ട് സര്‍വ്വകക്ഷി പ്രതിഷേധ റാലിയും പ്രതിഷേധ യോഗവും നടത്തിയിരുന്നു. ഇതിനെത്തുടര്ന്നാണ് മദ്യവില്പനശാല എത്രയും പെട്ടെന്ന് തുറന്നു പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഉളിക്കല്‍ ജനകീയ സമിതി ഇന്ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
















