പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്രത്തില്‍ (ഹനുമാരമ്പലം) രാമായണ സപ്താഹയജ്ഞം തുടങ്ങി. ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ നിന്ന് വാദ്യമേളഘോഷത്തോടും നാമോച്ഛാരണത്തോടും കൂടി യജ്ഞാചാര്യന്‍ എ.കെ.ബി.നായര്‍, സഹആചാര്യ ആനന്ദവല്ലി, പൂജാരി യു.വി.ഗോവിന്ദന്‍ നമ്പൂതിരി എന്നിവരെ സ്വീകരിച്ച് ആനയിച്ചു. സപ്താഹസഭ സിആര്‍പിഎഫ് റിട്ട. ഐജി കെ.നി.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കെ.നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി, ടി.വി.ഉണ്ണിക്കണ്ണന്‍, സി.എം.ശ്രീജിത്ത്, എ.ഡി.നമ്പ്യാര്‍, കെ.കണ്ണന്‍, പി.ടി.മുരളീധരന്‍, കെ.വി.ഗോകുലാനന്ദന്‍, പി.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ശ്രീരാമ ലക്ഷ്മണ വിഗ്രഹങ്ങള്‍ ആനയിച്ച് ശ്രീരാമ അവതാര പൂജ നടന്നു. ഭക്തിഗാനാര്‍ച്ചനയുമുണ്ടായി.
രാവിലെ സഹസ്രനാമകീര്‍ത്തനം, ഭജന, പത്തു മണിക്ക് സീതാസ്വയംവരം, സ്വയംവരപൂജ, പ്രഭാഷണം എന്നിവ നടക്കും. രാത്രി ഏഴിന് ഭജന, 15 ന് ശ്രീരാമ പട്ടാഭിഷേകത്തോടെ സമാപിക്കും. എല്ലാ ദിവസവും രാമായണ കഥാകഥനം, അന്നദാനം, കലാവിരുന്ന് എന്നിവയുണ്ടാകും.
















