കണ്ണൂര്‍: ഫണ്‍ വേള്‍ഡ് ഓണം ഫെസ്റ്റ് 11 മുതല്‍ പൊലീസ് മൈതാനത്ത് നടക്കും. ബാഹുബലി തീംപാര്‍ക്കാണ് ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. റോബോട്ടിക് ആനിമല്‍ പ്രദര്‍ശനം, വിജ്ഞാനത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കുന്നതോടൊപ്പം വ്യാവസായിക ഉല്‍പന്നങ്ങളുടെ വിപുലമായ പ്രദര്‍ശനവും വിപണനവും ഉണ്ടാകും. അമേരിക്കന്‍ വൈറ്റ്ഹൗസ് കവാടം, വിവിധ സ്ഥാപനങ്ങള്‍, വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ആന്റ് ഷോപ്പിങ്‌മേള, ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള വ്യത്യസ്ഥമായ സ്റ്റാളുകള്‍, സ്വാദിഷ്ട ഭക്ഷ്യവിഭവങ്ങളുടെ ചേരുവയുമായി ഫുഡ് കോര്‍ട്ടുകള്‍, ഫഌവര്‍ഷോ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മേള. അത്യാധുനിക അമ്യുസ്‌മെന്റ് പാര്‍ക്ക് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. മലയാളിയായ എ.കെ.നായരും വിനോദ്കുമാറുമാണ് ഈ എക്‌സിബിഷന്റെ സംഘാടകര്‍. 11 മുതല്‍ ദിവസേന വൈകീട്ട് നാല് മുതല്‍ രാത്രി ഒമ്പത് മണി വരെയും ശനി, ഞായര്‍ മറ്റ് ഒഴിവ് ദിനങ്ങളില്‍ വൈകീട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രദര്‍ശനം. വാര്‍ത്താസമ്മേളനത്തില്‍ എ.കെ.നായര്‍, ശ്രീഹരി നായര്‍ എന്നിവര്‍ പങ്കെടുത്തു.
















