Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

നാരായണന്‍ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് തീരാ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2017, 10:24 pm IST
inKannur

കണ്ണൂര്‍: കഴിഞ്ഞ ദിവസം അഞ്ചരിച്ച പി.നാരായണന്‍ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് തീരാ നഷ്ടം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയുടെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കുന്ന വേദികളിലെത്തി മണിക്കൂറുകളോളം പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് എതിരാളികള്‍ക്കിടയില്‍ പോലും ശ്രദ്ധേയനായ വ്യക്തിത്വത്തിന് ഉടമയും സംഘപ്രസ്ഥാനങ്ങളുടെ വേറിട്ട മുഖവുമായിരുന്നു നാരായണന്‍ മാസ്റ്റര്‍.

1970കളിലായിരുന്നു ജനസംഘ പ്രവര്‍ത്തനങ്ങളില്‍ നാരായണന്‍ മാസ്റ്റര്‍ സജീവമായത്. ഇരിട്ടി പായം യുപി സ്‌കൂളില്‍ അധ്യാപകനായിരുന്ന അദ്ദേഹം ആര്‍എസ്എസിന്റെ ഇരിട്ടി താലൂക്ക് സംഘചാലക് കെ.എ.ദാമോദരന്‍ മാസ്റ്റര്‍, പി.വി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, ചന്തുമാസ്റ്റര്‍ എന്നിവരോടൊത്ത് ഇരിട്ടി മേഖലയില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ സജീവമായിരുന്നു.

സ്വര്‍ഗ്ഗീയ കെ.ജി.മാരാര്‍ നാരായണന്‍ മാസ്റ്ററെ പൊതുവേദികളില്‍ സംസാരിപ്പിക്കുകയും പിന്നീട് പ്രശസ്തനാവാന്‍ കാരണമാകുകയും ഇത് ചെയ്തു. ജില്ലയില്‍ കെ.ജി.മാരാര്‍ പ്രസംഗിച്ചിരുന്ന വേദികളിലെല്ലാം നാരായണന്‍ മാസ്റ്റര്‍ മണിക്കൂറുകളോളം പ്രസംഗിച്ചിരുന്നു. ഈ സംഘം പൊതുയോഗം എവിടെ നടന്നാലും അതിലൊരു പ്രാസംഗികന്‍ നാരായണന്‍ മാസ്റ്ററായിരുന്നു. ഈ കാലഘട്ടത്തില്‍ പ്രവര്‍ത്തകരും നാരായണന്‍മാസ്റ്ററുടെ പ്രസംഗം വേണമെന്ന് നിര്‍ബന്ധിക്കുക പതിവായിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോറിയില്‍ തയ്യാറാക്കിയ പ്രസംഗവേദിയുമായി ജില്ലയിലെ സിപിഎം കേന്ദ്രങ്ങളില്‍ കടന്നുചെന്ന് പൊതുസമ്മേളനങ്ങള്‍ നടത്തിവന്നത് ഏറെ ശ്രദ്ധേയമായിരുന്നു. ഇത്തരത്തില്‍ തയ്യാറാക്കിയ ലോറിയില്‍ മൈക്കുകള്‍ കസേരകള്‍ ഉള്‍പ്പെടെ എല്ലാമുണ്ടായിരുന്നു. പൊതുയോഗത്തിന് ശേഷം രാത്രി കിലോമീറ്ററുകള്‍ കാല്‍നടയായി യാത്രചെയ്ത് പുലര്‍ച്ചയോടെയായിരുന്നു പല ദിവസങ്ങളിലും ഇദ്ദേഹം എളയാവൂരിലെ വീട്ടിലെത്തിയിരുന്നത്.

പായത്തുനിന്നും പെരിങ്ങളായി എല്‍പി സ്‌കൂളിലേക്ക് സ്ഥലം മാറി വന്ന നരായണന്‍മാസ്റ്റര്‍ 2007ല്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. തുടര്‍ന്ന് ബിജെപിയുടെ സജീവ സാന്നിധ്യമായി മാറി. കണ്ണൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട്, ജില്ലാ വൈസ് പ്രസിഡണ്ട്, ജില്ലാ ട്രഷറര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഈ ഘട്ടങ്ങളിലെല്ലാം ബിജെപിയുടെ പൊതുവേദികളിലും ഇദ്ദേഹം താരമായിരുന്നു. കര്‍ക്കശക്കാരനായ ബിജെപി ജില്ലാ ട്രഷറര്‍ കൂടിയായിരുന്നു മാസ്റ്റര്‍. ഓരോ യോഗത്തിലും കണക്കുകള്‍ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു.

വിവിധ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി, തപസ്യ, ഭാരതീയ വിചാരകേന്ദ്രം, ചെറുശ്ശേരി കലാസാഹിത്യ വേദി, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍, കേരള സര്‍വ്വീസ് പേന്‍ഷനേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലും മാസ്റ്റര്‍ പ്രവര്‍ത്തിച്ചിരുന്നു.

ബിജെപി ചുമതലകളില്‍ നിന്നും മാറിനിന്നതിന് ശേഷം പ്രഭാഷണ രംഗത്ത് സജീവമായിരുന്നു ഇദ്ദേഹം. എന്‍എസ്എസ് എളയാവൂര്‍ നേര്‍ത്ത് കരയോഗം പ്രസിഡണ്ടും ആധ്യാത്മിക പ്രഭാഷക സമിതിയുടെ ജില്ലാഭാരവാഹിയുമായിരുന്നു. എളയാവൂര്‍ പി. നാരായണന്‍ മാസ്റ്റര്‍ എന്ന പേരില്‍ ജില്ലക്കകത്തും പുറത്തുമായി രണ്ടായിരത്തിലേറെ ആധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മലബാറിലെ ഒട്ടുമിക്ക പ്രസിദ്ധ ക്ഷേത്രോത്സവ പരിപാടികളിലും നാരായണന്‍ മാസ്റ്റരുടെ പ്രഭാഷണം ഉണ്ടാകാറുണ്ട്. ഇതിന്റെ പേരില്‍ തപസ്യ കലാസാഹിത്യവേദി, വാരം യുപി സ്‌കൂള്‍ എന്നിവ മാസ്റ്റരെ ആദരിച്ചിട്ടുണ്ട്.

ടോണ്‍സലേറ്റ് സംബന്ധമായ അസുഖം ബാധിച്ച് ശബ്ദവ്യത്യാസം വന്നതിന് ശേഷം പ്രഭാഷണ വേദികളില്‍ നിന്നും അല്‍പം മാറിനിന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാരായണ മാസ്റ്റര്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് മരണമടഞ്ഞത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് നടക്കും. മാസ്റ്ററുടെ വേര്‍പാട് എളയാവൂര്‍ ഗ്രാമത്തെ ദുഃഖത്തിലാഴ്‌ത്തി.

ബിജെപി സംഘപരിവാര്‍ സംഘടനകളുടെ നിരവധി നേതാക്കള്‍ ഇന്നലെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം, സഹപ്രാന്ത സമ്പര്‍ക്ക പ്രമുഖ്, പി.പി.സുരേഷ് ബാബു, പ്രന്തകാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്‍, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, സംസ്ഥാന സമിതി അംഗം എ.ദാമോദരന്‍, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, മുന്‍ ജില്ലാ പ്രസഡണ്ട് എം.കെ.ശശീന്ദ്രന്‍മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി യു.ടി.ജയന്തന്‍ തുടങ്ങി നിരവധിപേര്‍ വീട്ടിലെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.