പാനൂര്‍: കുന്നോത്ത്പറമ്പിലെ കെസി.രാജേഷ് ബലിദാനദിനാചരണം നടത്തി. ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയും,സാംഘിക്കും നടന്നു.ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ് പ്രഭാഷണം നടത്തി.സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ശാരീരിക്ക് ശിക്ഷണ്‍പ്രമുഖ് കെസി.വിഷ്ണു,ഖഢ് കാര്യവാഹ് എന്‍പി.ശ്രീജേഷ്,കെസി.ജിയേഷ്,സുവീണ്മാസ്റ്റര് തുടങ്ങിയവര്‍ നേതൃത്വം നല്കി.വൈകിട്ട് കുന്നോത്ത്പറമ്പ് ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനം ബിജെപി സംസ്ഥാനസമിതി അംഗം എം.മോഹനന് ഉദ്ഘാടനം ചെയ്തു.മണ്ഢലം പ്രസിഡണ്ട് സികെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി വിപി.സുരേന്ദ്രന് മാസ്റ്റര്‍,കെകെ.ധനഞ്ജയന്,എ.സജീവന്,സുവീണ്മാസ്റ്റര് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: