ന്യൂദല്‍ഹി: കോണ്‍ഗ്രസ് ‘അസ്തിത്വ പ്രതിസന്ധി’ നേരിടുന്നുവെന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ പാര്‍ട്ടിയില്‍ അതൃപ്തി. ജയറാം രമേഷിന്റെ നിലപാട് പാര്‍ട്ടി വക്താവ് രണ്‍ദീപ് എസ്. സുര്‍ജേവാല തള്ളി. അതേസമയം, മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ ജയറാം രമേശിനെ പിന്തുണച്ച് രംഗത്തെത്തി.
പാര്‍ട്ടി നേതാക്കള്‍ ഇത്തരം വാര്‍ത്താസമ്മേളനങ്ങളും പ്രഭാഷണങ്ങളുമെല്ലാം നടത്തുന്നതിന് മുന്‍പ് നേതൃത്വത്തിന്റെ അനുമതി വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വിഷയവും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന് നേതാക്കളോട് നിര്‍ദേശിക്കും. ജയറാം രമേഷിന്റേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വീക്ഷണങ്ങളാണ്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെന്നും സുര്‍ജേവാല പറഞ്ഞു.
ജയറാമിന്റെ പ്രസ്താവന ഒരു യഥാര്‍ഥ കോണ്‍ഗ്രസുകാരനില്‍ നിന്നുള്ളതെന്നും അത് അവഗണിക്കാനാകില്ലെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു.
















