കോട്ടയം: കോ-ഓപ്‌ടെക്‌സ് ഓണം റിബേറ്റ് വില്‌നയ്‌ക്ക് കോട്ടയം ഷോറൂമില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ സി.എ. ലത ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, കോ-ഓപ്‌ടെക്‌സ് റീജണല്‍ മാനേജര്‍ ആര്‍. നടരാജന്‍, ഡെപ്യൂട്ടി റീജണല മാനേജര്‍ ആര്‍. മോഹന്‍കുമാര്‍, ഷോറും മാനേജര്‍ കെ. വി. ഷാജി എന്നിവര്‍ പങ്കെടുത്തു. 30ശതമാനം സര്‍ക്കാര്‍ റിബേറ്റോടു കൂടിയുള്ള വില്പന സപ്തംബര്‍ 4ന് സമാപിക്കും.
















