രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ഒമ്പത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു.പുലര്‍ച്ചെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നാലു യന്ത്ര ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.
കച്ചിത്തീവില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിന്തുടര്‍ന്ന് പിടിച്ചെന്നാണ് വിവരം. തമിഴ് നാട്ടിലെ പുതുക്കോട്ട, നാഗപട്ടണം ജില്ലകളില്‍ നിന്നുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍.
മത്സ്യത്തൊഴിലാളികളെ കങ്കേശ്വരൈയിലെ നാവിക ക്യാമ്പിലേക്ക് മാറ്റി ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
















