പയ്യന്നൂര്‍: അഖിലേന്ത്യാ തലത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേസ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ നടത്തിയ സി.എ.ഫൈനല്‍ പരീക്ഷയില്‍ ചെറുപുഴകോലുവളളി സ്വദേശി ജോസ് വിന്‍ടോണി രണ്ടു ഗ്രൂപ്പിലും ആദ്യ പരീക്ഷയില്‍ തന്നെ വിജയം നേടി. അഖിലേന്ത്യാ തലത്തില്‍ പതിനൊന്നു ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ആദ്യ അവസരത്തില്‍ വിജയിച്ചത്. പയ്യന്നൂര്‍ ബാറിലെ അഭിഭാഷകന്‍ ടോണി ജോസഫിന്റെയും അല്‍ഫോന്‍സാ ലൂക്കോസിന്റെ യും മകനാണ്. സഹോദരന്‍ അന്‍വിന്‍ ടോണി. ജോസ് വിന്‍ടോണി ഇപ്പോള്‍ തിരുവനന്തപുരം വെങ്കിടാചലം അസോസിയേറ്റ്‌സില്‍ ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്യുകയാണ്.
















