ബര്ളിന്: ജര്‍മ്മന്‍ പാര്‍ലമെന്റിന് പുറത്ത് ഹിറ്റ്ലര്സല്യൂട്ട് ചെയ്ത ചൈനീസ് വിനോദ സഞ്ചാരികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
ഹിറ്റ്ലറിന്റെ രീതിയില്‍ സല്യൂട്ട് ചെയ്യുന്നതിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് സന്ദര്ശനത്തിനെത്തിയവര് ഹിറ്റ്ലര്സല്യൂട്ട് ചെയ്ത് ഫോട്ടോ എടുത്തിരുന്നു. ഇത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് 500 യൂറോ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചിട്ടുണ്ട്.
ഹിറ്റ്ലര്സല്യൂട്ട് ചെയ്യുന്നത് ഭരണഘടനാ ലംഘനമാണ്. ഇവരെ സര്‍ക്കാര്‍ വിരുദ്ധരായാണ് കണക്കാക്കുന്നതും. ജര്‍മ്മനിയില്‍ ഇതിന് മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: