Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

15-കാരിയെ പ്രണയംനടിച്ച് സിനിമക്ക് കൊണ്ടുപോയി നഗ്നചിത്രം പകർത്തി ഭീഷണി, 35 പവൻ തട്ടിയ തലശ്ശേരി സ്വദേശി ഫഹീം അഹമ്മദ് അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 10:10 am IST
inKerala

തലശ്ശേരി: പ്രണയംനടിച്ച് പെൺകുട്ടിയുടെ 35 പവൻ സ്വർണം കൈക്കലാക്കി മുങ്ങിയ പ്രതിയെ മാഹി പോലീസ് പിടികൂടി. തലശ്ശേരി പാലിശ്ശേരിയിലെ പുളിച്ചാർച്ചി ഹൗസിൽ പി. ഫഹീം അഹമ്മദ് (25) ആണ് പിടിയിലായത്. ചെമ്പ്ര സ്വദേശിയുടെ മകളാണ് കബളിപ്പിക്കപ്പെട്ടത്. പെൺകുട്ടിക്കൊപ്പം കണ്ണൂരിലും കോഴിക്കോട്ടും പ്രതി സിനിമക്ക് പോയിരുന്നു. ഇതിനിടെ നഗ്നഫോട്ടോ കൈവശപ്പെടുത്തി. ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് കുറേശ്ശെയായി ആഭരണങ്ങൾ തട്ടിയെടുത്തിരുന്നതെന്ന് പെൺകുട്ടി മൊഴി നൽകി. 2024 ജൂലായിയിലായിരുന്നു സംഭവം.കോടതിയുടെ അനുമതിയോടെ പുനരന്വേഷണം നടത്തിയപ്പോൾ ഇയാളുടെപേരിൽ സമാനമായ കേസ് കൊടുങ്ങല്ലൂരിലുമുണ്ടെന്ന് മനസ്സിലായി. സ്വർണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും വ്യാജ പരാതി നൽകി കബളിപ്പിക്കുകയായിരുന്നുവെന്നാണ് അന്ന് പള്ളൂർ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.

മാഹിയിൽ സ്ഥലം മാറിവന്ന പുതിയ ഉദ്യോഗസ്ഥൻ കേസ് അന്വേഷിച്ചതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നതും യഥാർഥ പ്രതി പിടിയിലായതും. ആഭരണം നഷ്ടപ്പെട്ടതായി പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതി അന്നത്തെ പള്ളൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷൺമുഖമാണ് അന്വേഷിച്ചത്. ഇദ്ദേഹമാണ് പരാതി വ്യാജമാണെന്ന നിഗമനത്തിലെത്തിയത്. പോലീസിനെ കബളിപ്പിച്ചതിന് പരാതിക്കാരനെതിരേ കേസെടുക്കുകയുംചെയ്തു. ഈ കേസ് മാഹി കോടതിയിൽ നടന്നുവരികയാണ്.

മാസങ്ങൾക്കുമുൻപ്‌ പി.എ. അനിൽകുമാർ സർക്കിൾ ഇൻസ്പെക്ടറായി മാഹിയിൽ ചുമതലയേറ്റു. എഴുതിത്തള്ളിയതും അന്വേഷണം അവസാനിപ്പിച്ചതുമായ കേസ് ഫയലുകൾ പരിശോധിച്ചപ്പോൾ പള്ളൂരിലെ ഈ കേസിൽ പന്തികേടുതോന്നി പരാതിക്കാരനെ വിളിച്ച് അന്വേഷണം നടത്തി. ആഭരണം നഷ്ടപ്പെട്ടത് സത്യമാണെന്ന് പരാതിക്കാരൻ പറഞ്ഞതിനെ തുടർന്നാണ് പുനരന്വേഷണം തുടങ്ങിയത്. അന്ന് 15 വയസ്സുണ്ടായിരുന്ന പെൺകുട്ടിക്ക് ഫഹീം അഹമ്മദുമായി പ്രണയമുണ്ടെന്ന് മനസ്സിലായി. തുടർന്ന് പെൺകുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. പോലീസിനോട് തുറന്നുപറഞ്ഞ കാര്യങ്ങൾ പെൺകുട്ടി കോടതിയിലും ആവർത്തിച്ചു.

അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഭയപ്പെടുത്തി സ്വർണം കൈക്കലാക്കിയതിനും പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട് പ്രതി വില്പനനടത്തിയ 21 പവൻ തലശ്ശേരി വാധ്യാർപീടികക്കടുത്ത മൂന്ന് സ്വർണക്കടകളിൽനിന്നായി പിടിച്ചെടുത്തു. കോഴിക്കോട്ടും ആഭരണം വിറ്റിട്ടുണ്ട്. ഇത് കണ്ടെടുക്കാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. പോണ്ടിച്ചേരിയിലെ പോക്സോ കോടതിയിൽ ഇയാളെ തിങ്കളാഴ്ച ഹാജരാക്കും.

Tags: pocsocrimeblackmailing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

Kerala

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.