ധാക്ക: ബംഗ്ലാദേശിലെ ധാക്ക വിമാനത്താവളത്തില്‍ നിന്നും 24 മണിക്കൂറിനുള്ളില്‍ 30 കിലോ സ്വര്‍ണം പിടികൂടി. ഞായറാഴ്ച രാവിലെ ക്വലാലംപൂരില്നിന്നുള്ള യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സില്‍നിന്നു ആറ് കിലോ സ്വര്‍ണവും ശനിയാഴ്ച സിങ്കപ്പൂര്‍ വിമാനത്തില്‍ നിന്നു 25 കിലോ സ്വര്‍ണവുമാണ് അധികൃതര്‍ പിടികൂടിയത്.
യുഎസ്-ബംഗ്ലാ എയര്‍ലൈന്‍സില്‍നിന്നു ഓരോ കിലോ വീതമുള്ള ആറ് സ്വര്‍ണ ബിസ്ക്കറ്റുകളാണ് അധികൃതര്‍ പിടികൂടിയത്. അതേസമയം സിങ്കപ്പൂര്‍ വിമാനത്തില്‍ എത്തിയ മുഹമ്മദ് ജമിലില്നിന്നു 100 ഗ്രാം വീതമുള്ള 250 സ്വര്‍ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: