ന്യൂദല്‍ഹി: പാക്ക് അധീന കശ്മീരില്‍ ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാന് ആറ് അണക്കെട്ടുകള്‍ നിര്‍മ്മിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സിന്ധു നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മ്മിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് രാജ്യസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെയും ചൈനയെയും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ നിര്‍മാണം ഇന്ത്യയുടെ പരമാധികാരത്തിനും രാജ്യസുരക്ഷയ്ക്കും നേരെയുള്ള കടന്നുകയറ്റമാണ്. ഇന്ത്യയുടെ അധികാര പരിധിയിലുള്ള സ്ഥലത്ത് പാക്കിസ്ഥാന് അതിക്രമിച്ച് കയറിയെന്നത് തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും കേന്ദ്രസര്‍ക്കാരിന്റെ കൈവശമുണ്ട്.
അതുകൊണ്ട് തന്നെ പാക്ക് അധീന കശ്മീരില്‍ നടത്തുന്ന എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയ്ക്കെതിരായ കടന്നുകയറ്റമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിറകോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: