വാഷിങ്ടണ്‍: ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനെ നിയന്ത്രിച്ച് വരുതിയിലാക്കിയ മാര്‍ക്കസ് ഹച്ചിന്‍സണ്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി മാല്‍വെയറുകള്‍ നിര്‍മിച്ചതിനാണ് യുഎസില്‍ നിന്ന് ഇയാള്‍ അറസ്റ്റിലായത്.
ക്രോണോക്സ് എന്ന പേരുള്ള മാല്‍വെയറിലൂടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ചോര്‍ത്തിയത്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്. 2014 ജൂലൈ മുതല്‍ 2015 ജൂലൈ വരെയുള്ള കാലയളവിലാണ് ക്രോണോകസ് നിര്‍മ്മിച്ചത്.
ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ എന്ന റാന്‍സംവെയര്‍ വ്യാപിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് ഹച്ചിന്‍സണ്‍ കില്‍ സ്വിച്ച് കണ്ടെത്തിയത്.അതോടെ ഇയാള്‍ ലോക പ്രശസ്തനാവുകയായിരുന്നു. വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ അമേരിക്കയിലെത്തിയത്.
ടെക്നിക്കല്‍ ബ്ലോഗ് മാല്‍വെയര്‍ ടെക് ഹിറ്റായതോടെ ക്രിപ്റ്റോസ് ലോജിക് കമ്പനിയില്‍ ജോലി നേടുകയായിരുന്നു. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യനായ ഹച്ചിന്‍സണ്‍ ഔദ്യോഗികമായി കമ്പ്യൂട്ടര്‍ പഠിച്ചിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: