പട്‌ന: ബിഹാറില്‍ നക്‌സലുകള്‍ ട്രെയിന്‍ തട്ടിയെടുത്ത് ഗാര്‍ഡിനെ ബന്ദിയാക്കിയതായി റിപ്പോര്‍ട്ട്. ലക്ഷിസാരായ് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദനപുര്‍ ദുര്‍ഗ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍-13288) ആണ് റെയില്‍വേ സംവിധാനങ്ങള്‍ തകരാറിലാക്കിയ ശേഷം തട്ടിയെടുത്തത്. റെയില്‍വേ സര്‍വീസ് വൈകാതെ സാധാരണ നിലയിലായി.
ഗാര്‍ഡിനെ ബന്ദിയാക്കുകയായും സമീപത്തുള്ള മൊബൈല്‍ ടവര്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഗാര്‍ഡിനെ മോചിപ്പിക്കുന്നതിനായി സി.ആര്‍.പി.എഫ് നക്‌സലുകളുമായി ഏറ്റുമുട്ടല്‍ നടത്തി. ഇരുപക്ഷത്തും ആള്‍നാശമില്ലെന്നാണ് റിപ്പോര്‍ട്ട്.
















