കൊടുങ്ങല്ലൂര്‍: വിവാഹ വാഗ്ദാനം നല്കി അഞ്ചു വര്‍ഷമായി യുവതിയെ പീഡിപ്പിച്ച വീഡിയോഗ്രാഫര്ക്കെതിരെ മതിലകം പോലിസ് കേസെടുത്തു. നിലമ്പൂര്‍ സ്വദേശിയായ അഭിലാഷ് എന്നയാള്‍ക്കെതിരെ എടത്തിരുത്തി സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്.
2011 ല്‍ നിലമ്പൂരില്‍ ഒരു വിവാഹ ചടങ്ങിനിടെയാണ് യുവതി ഇയാളുമായി പരിചയപ്പെട്ടത്. പിന്നീട് 2016 വരെ പല തവണ ഇയാള്‍ തന്നെ പീഡിപ്പിച്ചതായി യുവതിയുടെ മൊഴിയില്‍ പറയുന്നു. ഇരിങ്ങാലക്കുട വനിതാ പോലിസ് സെല്ലിലാണ് യുവതി പരാതിയുമായി എത്തിയത്. പിന്നീട് മതിലകം പോലിസ് കേസെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: