കോട്ടയം: സാമൂഹ്യ സാക്ഷരതയ്‌ക്ക് പ്രസക്തിയേറി വരുന്ന സാഹചര്യത്തില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സാക്ഷരതാ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ജില്ലയിലെ ത്രിതല പഞ്ചായത്തു പ്രസിഡന്റുമാര്‍ക്കും ജില്ലാ പഞ്ചായത്തംഗങ്ങള്‍ക്കുമായി നടത്തിയ സാക്ഷരതാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സാക്ഷരതാ മിഷനും അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുളള സാക്ഷരതാ സമിതിയും പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുളള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട.് സാക്ഷരതാ മിഷന്‍ നടത്തി വരുന്ന തുടര്‍ വിദ്യാഭ്യാസ പദ്ധതികളെ പ്രോത്സാഹിപ്പിക്കാനും സാക്ഷരത പ്രേരക്മാര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും സാക്ഷരതാ സമിതികള്‍ക്ക് കഴിയണം.
















