രാമേശ്വരം: ഡോ.എപിജെ അബ്ദുള്‍ കലാം ഫൗണ്ടേഷനും ചിന്മയ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തുന്ന കലാം സന്ദേശവാഹിനി-2020 ബസ് യാത്രക്ക് തുടക്കമായി. ബസ്സിന്റെ ഫ്‌ളാഗ് ഓഫ് രമേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു.
ഡോ.അബ്ദുള്‍ കലാമിന്റെ ജീവിതം, സന്ദേശം എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ബസ്‌യാത്ര പതിനാറ് സംസ്ഥാനങ്ങളിലൂടെ 81 ദിവസങ്ങളിലായി സഞ്ചരിച്ച് ഒക്‌ടേബര്‍ 15ന് രാഷ്‌ട്രപതിഭവനില്‍ സമാപിക്കും. ചിന്മയ വിശ്വവിദ്യാപീഠം ട്രസ്റ്റി സ്വാമി മിത്രാനന്ദയുടെ സാനിധ്യത്തില്‍ നടന്ന ചടങ്ങില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.
ബസ് യാത്രയില്‍ ചിന്മയ യുവകേന്ദ്രയുടെ അംഗങ്ങള്‍ അനുഗമിക്കും. കൂടാതെ യാത്രയിലുടനീളം പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, വര്‍ക്‌ഷോപ്പ് എന്നിവ രാജ്യത്തിന്റെ വിവിധ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും സംഘടിപ്പിക്കും.
















