ഇരിട്ടി: മണിക്കടവ് ക്ഷീരവികസന യൂനിറ്റ് ക്ഷീരസംഗമം നാളെ കാലാങ്കി സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ക്ഷീര വികസനസെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കും. ഉദ്ഘാടന സമ്മേളനം രാവിലെ 10 മണിക്ക് ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലിസി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോസഫ് അദ്ധ്യക്ഷത വഹിക്കും. സിജി മംഗലത്ത് കരോട്ട്, ഷാജി കടുവക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് സെമിനാര്‍, പൊതു സമ്മേളനം എന്നിവയും നടക്കും. പത്രസമ്മേളനത്തില്‍ ഫിലിപ്പ് കയ്യൂന്ന്പാറ, ഷാജി പൂപ്പള്ളി, രാഗി എസ് മണി, ജോസഫ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
















