തലശ്ശേരി: 163-ാമത് ശ്രീനാരായണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ശ്രീ ജ്ഞാനോദയ യോഗത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 13 ന് മത്സര പരീക്ഷകള്‍ നടക്കും. നഴ്‌സറി, എല്‍പി, യുപി, എച്ച്എസ്, കോളേജ് വിഭാഗങ്ങളിലാണ് മത്സരം. പദ്യം ചൊല്ലല്‍, പ്രബന്ധം, പ്രസംഗം, ക്വിസ്, ചിത്രരചന, കവിതാരചന തുടങ്ങിയവയിലാണ് മത്സരങ്ങള്‍. അപേക്ഷകള്‍ ആഗസ്ത് 9 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കണം. സെപ്തംബര്‍ 6 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഫോണ്‍: 0490 2342341.
















