ചങ്ങനാശേരി: പായിപ്പാട് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗ് ചെയതെന്ന് പരാതി. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ചികിത്സ തേടി. തിങ്കളാഴ്ച വൈകിട്ടയായിരുന്നു സംഭവം.സംഘത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. അടിയേറ്റ കുട്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോേളജിലും ചികിത്സ തേടി. മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
















