കുറുപ്പന്തറ: ശോചനീയവസ്ഥലായിരുന്ന മാഞ്ഞൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണം തടസ്സപ്പെട്ടു.കരാറുകാരുടെ അനാസ്ഥ മൂലമാണം നിലച്ചത്. ഇതോടെ ദുരിത്തിലായത് നൂറ്റിരണ്ട് വിദ്യാര്‍ത്ഥികളാണ്. ഒരു വര്‍ഷം കൊണ്ട് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുമെന്നയായിരുന്നു കരാറുകാര്‍പറഞ്ഞത്്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞില്ല.
മൂന്ന് നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. മൂന്ന് നിലകളുടേയും കോണ്‍ക്രീറ്റ് കഴിഞ്ഞതിന് ശേഷം മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്താന്‍ കോട്രാക്ടര്‍ തയ്യാറായില്ല. ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ക്ലാസ്സ് മുറികളില്‍ കുട്ട്ികളെ പഠിപ്പിക്കുന്നതിന് അദ്ധ്യാപകരും ബുദ്ധിമുട്ടുകയാണ്. എത്രയും പെട്ടെന്ന് സ്‌കൂളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
















