കണ്ണൂര്‍: കല്ലിക്കണ്ടി എന്‍.എ.എം. കോളേജില്‍ കണ്ണൂര്‍ നെഹ്‌റു യുവകേന്ദ്രയുടെയും കരിയാട് പിഎംഎസ്‌സിയുടെയും സഹകരണത്തോടെ അയല്‍പക്ക യുവപാര്‍ലമെന്റ് സംഘടിപ്പിച്ചു. കോളേജ് എന്‍എസ്എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി അസി. കലക്ടര്‍ ആസിഫ്.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. പുത്തൂര്‍ മുസ്തഫ അധ്യക്ഷനായി. പാനൂര്‍ ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്. ഐ ശ്രീനിവാസന്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ഗവണ്മെന്റ് പദ്ധതിയെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ഹംസക്കുട്ടി ക്ലാസ്സെടുത്തു. സിവില്‍ സര്‍വിസിനെകുറിച്ചു അസിസ്റ്റന്റ് കളക്ടര്‍ സംസാരിച്ചു. കരിയാട് പി.എം.എസ്.സി. സെക്രട്ടറി കെ. മനോഹരന്‍ നെഹ്റു യുവകേന്ദ്ര വോളന്റീയര്‍ സഹീറ എന്നിവര്‍ സംസാരിച്ചു.
















