പയ്യന്നൂര്‍: കണ്ടങ്കാളി പൂന്തുരുത്തി ഊര്‍പ്പഴശ്ശി വേട്ടക്കൊരു മകന്‍ ക്ഷേത്ര സമുദായാംഗങ്ങളുടെ കുടുംബാംഗങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അനുജിത് കൃഷ്ണന്‍, മേധഎ.പി, മുരളീകൃഷ്ണന്‍ പി.എം, അഭിഷേക് എസ്.നായര്‍, വി.അജയ്, പി.എം.ഋഷീകേശ്, സൂരജ് ഭാസ്‌കര്‍ എന്നീ കുട്ടികളേയും തിരുവാതിര മത്സരത്തില്‍ വിജയികളായവരേയും അനുമോദിച്ചു. പി.വി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.എം ഉണ്ണികൃഷ്ണന്‍ അടിയോടി, ഡി.കെ.ഗോപിനാഥ്, പ്രസീത പ്രമോദ് എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി ആര്‍.വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പി.പി.പ്രദീപ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ.കെ.വിജയകുമാര്‍ സ്വാഗതവും പി.സതീഷ് നന്ദിയും പറഞ്ഞു.
















