കൊച്ചി: മെഡിക്കല്‍ കോളേജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളുടെ പേര് പരാമര്‍ശിക്കപ്പെട്ട പാര്‍ട്ടി റിപ്പോര്‍ട്ടിന്റെ സത്യസന്ധത പരിശോധിക്കണമെന്ന് എംപിയും നടനുമായ സുരേഷ് ഗോപി.
സംഭവത്തില്‍ നേതാക്കള്‍ കുടുങ്ങിയിട്ടുണ്ടോ കുടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അവലോകനം നടക്കുന്ന സമയമാണിത്.നിജസ്ഥിതി പാര്‍ട്ടി നേതൃത്വം അന്വേഷിച്ച് കണ്ടെത്തും. പാര്‍ട്ടിയുടെ അന്തസും അന്തസത്തയും ഉയര്‍ത്തിപ്പിടിക്കുന്ന നടപടികള്‍ ഉത്തരവാദിത്തപ്പെട്ട ആളുകളില്‍ നിന്നുണ്ടാകും.
കേന്ദ്രത്തിലും പാര്‍ട്ടിയ്‌ക്കൊരു നാഥനുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഉടനെ പുറത്തുവരും. എന്തു സംഭവിച്ചാലും ജനഹിതം തന്നെയേ നടക്കാവൂ എന്നും എംപി പറഞ്ഞു.
















