Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

ആഗോള പട്ടിണിയിലും കുറവ്, ഇന്ത്യയുടെ നേതൃത്വത്തിൽ ഏഷ്യയിൽ രേഖപ്പെടുത്തിയ പുരോഗതി ആഗോള പട്ടിണി കുറയാൻ പ്രധാന കാരണങ്ങളിലൊന്നെന്ന് റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 07:57 pm IST
inIndia, World

ന്യൂഡൽഹി: പട്ടിണി കുറയ്‌ക്കുന്നതിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഐക്യരാഷ്‌ട്രസഭയുടെ പുതിയ റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം,  ഇന്ത്യയിലെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം ഏകദേശം 42 ശതമാനം കുറഞ്ഞു. ഭക്ഷ്യസുരക്ഷാ പദ്ധതികളും ക്ഷേമപരിപാടികളും ഇതിന് പ്രധാന കാരണമായതായി യു.എൻ വിലയിരുത്തുന്നു. എന്നാൽ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഉയർന്ന വില ഇപ്പോഴും കോടിക്കണക്കിന് ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണരീതി അപ്രാപ്യമാക്കുന്നുവെന്ന മുന്നറിയിപ്പും റിപ്പോർട്ട് നൽകുന്നു.

അഞ്ച് ഐക്യരാഷ്‌ട്രസഭാ ഏജൻസികൾ സംയുക്തമായി പുറത്തിറക്കിയ “സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദ വേൾഡ് (SOFI) 2026” റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ രംഗത്തെ നേട്ടങ്ങളും വെല്ലുവിളികളും വിശദമായി അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, 2019 മുതൽ 2025 വരെ ആരോഗ്യകരമായ ഭക്ഷണം വാങ്ങാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 29 ശതമാനം കുറഞ്ഞെങ്കിലും, ഇന്നും ഇന്ത്യൻ പൗരന്മാർക്ക് പോഷകസമൃദ്ധമായ ഭക്ഷണം സ്ഥിരമായി വാങ്ങാൻ കഴിയുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പല കുടുംബങ്ങൾക്കും വയറു നിറയ്‌ക്കാൻ ആവശ്യമായ ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണരീതി പിന്തുടരാൻ സാമ്പത്തികമായി കഴിയുന്നില്ല എന്നതാണ്. അതിനാൽ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ഇനി ഭക്ഷണലഭ്യതയല്ല, താങ്ങാനാവുന്ന വിലയിൽ പോഷകാഹാരം ലഭ്യമാക്കുക എന്നതാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം, അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ, സായുധ സംഘർഷങ്ങൾ, ആഗോള വ്യാപാര തടസ്സങ്ങൾ എന്നിവ ഭക്ഷ്യവിതരണത്തെയും ഭക്ഷ്യവിലയെയും വലിയ തോതിൽ ബാധിക്കുന്നതായി യു.എൻ മുന്നറിയിപ്പ് നൽകി.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ വളർച്ച മുരടിപ്പ് 2012-ലെ 41.7 ശതമാനത്തിൽ നിന്ന് 2024-ൽ 32.9 ശതമാനമായി കുറഞ്ഞു. ആഗോളതലത്തിലും പട്ടിണി തുടർച്ചയായ മൂന്നാം വർഷവും കുറഞ്ഞതായി യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2025-ൽ ലോക ജനസംഖ്യയുടെ 7.8 ശതമാനമായ ഏകദേശം 64.5 കോടി ആളുകളാണ് പട്ടിണി അനുഭവിച്ചത്. 2024-ൽ ഇത് 8.1 ശതമാനവും 2022-ൽ 8.6 ശതമാനവുമായിരുന്നു. ഇന്ത്യയുടെ നേതൃത്വത്തിൽ ഏഷ്യയിൽ രേഖപ്പെടുത്തിയ പുരോഗതിയാണ് ആഗോള പട്ടിണി കുറയാൻ പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ട് വിലയിരുത്തുന്നത്.

Tags: indiaThe UN’s SOFI 2026 reportUndernourished Population
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി, ഹെര്‍ണിയ ശസ്ത്രക്രിയ നടത്തിയ രോഗി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.