കൊച്ചി: ലൈംഗികമായി അധിക്‌ഷേപിച്ചുവെന്ന വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടകയായ നടിയുടെ ആരോപണത്തിന്‍മേല്‍ വ്യവസായി ബോബി ചെമ്മണൂരിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. പ്രശ്‌നം ഒത്തുതീര്‍ത്തതായി രേഖപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണിത്.
കണ്ണൂരില്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ നടിയെ ലൈംഗികമായി അധിക്‌ഷേപിച്ചുവെന്ന ആരോപണമാണ് കേസിനാധാരം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും നടി ആരോപിച്ചിരുന്നു. തുടര്‍ന്ന് 2025 ജനുവരി 8 ന് ബോബി ചെമ്മണൂര്‍ അറസ്റ്റിലായി . വിചാരണ കോടതി നിഷേധിച്ച ജാമ്യം ദിവസങ്ങള്‍ക്കുശേഷം ഹൈക്കോടതിയാണ് അനുവദിച്ചത്.
















