Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തികഞ്ഞ പുസ്തക പ്രേമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:55 pm IST
inVicharam

ബീഹാറിലെ പാറ്റ്‌നയിലെ എന്‍ബിടി പുസ്തകോത്സവ വേദിയില്‍ രാംനാഥ് കോവിന്ദും ബല്‍ദേവ് ശര്‍മ്മയും.

പ്രവൃത്തിപഥത്തില്‍ എന്നും എവിടെയും ഉറ്റബന്ധം പ്രകടിപ്പിച്ച, പ്രകടിപ്പിക്കുന്നയാളാണ് കോവിന്ദ്. പരിവേഷങ്ങള്‍ ഇല്ലാത്തയാളാണ് കോവിന്ദ്. ആര്‍ഭാടമില്ലാത്തതാണ് ആ വ്യക്തിജീവിതം. മണ്ണില്‍ പിറന്ന്, മണ്ണില്‍ വളര്‍ന്ന്, മണ്ണില്‍ കാലൂന്നി, ജനാധിപത്യ ഉത്തരവാദിത്വത്തിന്റെ വിണ്ണില്‍ത്തൊടാന്‍പോലും പാകത്തില്‍ ഉയര്‍ന്ന കോവിന്ദ് രാഷ്‌ട്രപതിപദത്തിന്റെ മഹിമ ഒട്ടും കുറയ്‌ക്കില്ല. രാഷ്‌ട്രപതിഭവന്റെ അന്തസ്സ് കളയില്ല. തീര്‍ച്ചയായും ആ പദത്തിന് അനുയോജ്യനാണ്.

രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിപദത്തിന്റെയും രാഷ്‌ട്രപതിഭവന്റെയും അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിക്കുന്ന രാഷ്‌ട്രപതിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. രാഷ്‌ട്രീയവൃത്തങ്ങളും വിശകലനക്കാരും മറ്റ് ഏതെല്ലാം കാരണങ്ങള്‍ പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് ഏറ്റവും പ്രധാനം. മറ്റെല്ലാം അതിനു പിന്നിലേ വരൂ. ഈ വ്യക്തിത്വം രൂപപ്പെട്ടത് സംസ്‌കാരത്തിലൂന്നിയ ജീവിതരീതികൊണ്ടാണ്. അതിനിടയാക്കിയ പല ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ പുസ്തക പ്രേമമാണ്, പരന്ന വായനയാണ്.

ഈ കുറിപ്പുവരുമ്പോള്‍ അദ്ദേഹം രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വിജയം ഉറപ്പായിരുന്നു. ജനാധിപത്യ സംവിധാനത്തിലെ പ്രക്രിയകളായിരുന്നു ബാക്കിയെല്ലാം. ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ വിലയിരുത്താനോ വിശകലനം ചെയ്യാനോ ഞാന്‍ മുതിരുന്നില്ല. പക്ഷേ നാഷണല്‍ ബുക്ട്രസ്റ്റിന്റെ തലപ്പത്തുള്ളയാളെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഒരു സവിശേഷത മാത്രം പറയട്ടെ.

ബീഹാര്‍ ഗവര്‍ണ്ണറായിരുന്നു രാംനാഥ് കോവിന്ദ്. പാറ്റ്‌നയില്‍ എന്‍ബിടി പുസ്തക പ്രദര്‍ശനവും ചില പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. പുസ്തകങ്ങള്‍ താരതമ്യേന കുറവായ ഭോജ്പൂരി ഭാഷയില്‍ 12 പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ കോവിന്ദ് മുഖ്യാതിഥിയായിരുന്നു. പുസ്തകങ്ങള്‍ നല്‍കിയാണ് ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രദര്‍ശിനി ഏറെ നേരം അദ്ദേഹം ചുറ്റിനടന്ന് കണ്ടു. പുസ്തകങ്ങള്‍ പരിചയപ്പെട്ടു. ചില പുസ്തകങ്ങള്‍ അവിടെനിന്നുതന്നെ മറിച്ചുനോക്കി. ഏറെ സന്തോഷം തോന്നി. വിഐപികള്‍ സാധാരണ ഇത്തരം ചടങ്ങു കഴിഞ്ഞാലുടന്‍ സ്ഥലം വിടുകയാണ് പതിവ്.

എന്നാല്‍, എന്നെ അമ്പരപ്പിച്ചത് ഗവര്‍ണ്ണര്‍ കോവിന്ദിന്റെ തുടര്‍ നടപടികളാണ്. അദ്ദേഹം പിന്നീട് ഫോണ്‍ വിളിച്ച് എന്‍ബിടിയുടെ ചടങ്ങിനെക്കുറിച്ച്, പ്രദര്‍ശിനിയെക്കുറിച്ച്, സംഘടനാ മികവിനെക്കുറിച്ച് സംസാരിച്ചു. എന്‍ബിടിയുടെ പ്രവര്‍ത്തനങ്ങളെയും ഭാവിപരിപാടികളെയുംകുറിച്ച് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു; ഏറെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.

അദ്ദേഹം നല്ല വായനക്കാരനാണ്. വിവരങ്ങള്‍ക്കും ആനന്ദത്തിനും മാത്രമല്ല, വിജ്ഞാനത്തിനും അദ്ദേഹം പുസ്തകങ്ങളെ ആശ്രയിക്കുന്നു. പഠിച്ചത് നിയമം, നടത്തിയത് സാമൂഹ്യ പ്രവര്‍ത്തനം, പ്രവര്‍ത്തിച്ചത് ദേശീയ സംഘടനകള്‍ക്കൊപ്പം. സാധാരണക്കാരില്‍നിന്നു വളര്‍ന്നുയര്‍ന്ന് ഈ പദവിയിലെത്തിയ കോവിന്ദിന്റെ ഈ സ്ഥാന ലബ്ധിയെ ജാതിയുടെയോ മതത്തിന്റെയോ രാഷ്‌ട്രീയത്തിന്റെയോ ഒന്നും അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. വ്യക്തിത്വമാകണം ആധാരം.

പ്രവൃത്തിപഥത്തില്‍ എന്നും എവിടെയും ഉറ്റബന്ധം പ്രകടിപ്പിച്ച, പ്രകടിപ്പിക്കുന്നയാളാണ് കോവിന്ദ്. പരിവേഷങ്ങള്‍ ഇല്ലാത്തയാളാണ് കോവിന്ദ്. ആര്‍ഭാടമില്ലാത്തതാണ് ആ വ്യക്തിജീവിതം. മണ്ണില്‍ പിറന്ന്, മണ്ണില്‍ വളര്‍ന്ന്, മണ്ണില്‍ കാലൂന്നി, ജനാധിപത്യ ഉത്തരവാദിത്വത്തിന്റെ വിണ്ണില്‍ത്തൊടാന്‍പോലും പാകത്തില്‍ ഉയര്‍ന്ന കോവിന്ദ് രാഷ്‌ട്രപതിപദത്തിന്റെ മഹിമ ഒട്ടും കുറയ്‌ക്കില്ല. രാഷ്‌ട്രപതിഭവന്റെ അന്തസ്സ് കളയില്ല. തീര്‍ച്ചയായും ആ പദത്തിന് അനുയോജ്യനാണ്.

നമ്മുടെ മുന്‍ രാഷ്‌ട്രപതിമാരും മികച്ചവരായിരുന്നു. അവരില്‍ ഏറെ തിളങ്ങിയ ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. രാധാകൃഷ്ണന്‍, കെ.ആര്‍. നാരായണന്‍, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവര്‍ക്കൊപ്പമോ അവരിലും മേലെയോ ഇന്ത്യന്‍ രാഷ്‌ട്രപതിപദത്തെ ഉയര്‍ത്താന്‍ കോവിന്ദിനു കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.