Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മൂല്യമേറെയാണ് ഈ കരിങ്കോഴികള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2017, 06:13 pm IST
in Agriculture

സ്വന്തം പുരയിടത്തിലെ 40 സെന്റ്. അതില്‍ 2500 ഓളം അലങ്കാര കോഴികള്‍. കൂട്ടത്തില്‍ ഏറെയും കരിങ്കോഴികള്‍. ഇതിനൊപ്പം 25 ഓളം മറ്റ് വ്യത്യസ്ത ഇനങ്ങളും. ഇറച്ചിക്കോഴി, മുട്ടക്കോഴി, അലങ്കരാക്കോഴി എന്നിവ മലയാളികള്‍ക്ക് സുപരിചിതമാണെങ്കിലും കരിങ്കോഴി വളര്‍ത്തല്‍ ഇന്നും അത്ര പരിചിതമല്ല. ഈ സാഹചര്യത്തിലാണ് വീട്ടില്‍ വിനോദത്തിനായി വളര്‍ത്തി തുടങ്ങിയ കരിങ്കോഴികളില്‍ നിന്ന് ആദായമുണ്ടാക്കി ഒരു യുവകര്‍ഷകന്‍ നേട്ടം കൊയ്യുന്നത്.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം വലിയപറമ്പില്‍ പ്രദീപ്കുമാറിന് ഇലക്‌ട്രോണിക്‌സില്‍ ഡിപ്ലോമയുണ്ടെങ്കിലും, യന്ത്രങ്ങളേക്കാള്‍ താല്പര്യം പക്ഷികളോടാണ്. ആദായം എന്ന കാഴ്ചപ്പാടില്ലാതെ 2005ലാണ് പ്രദീപ് തന്റെ പക്ഷി വളര്‍ത്തല്‍ ആരംഭിച്ചത്. രണ്ട് കരിങ്കോഴികളിലായിരുന്നു തുടക്കം. ഇന്ന് കേരളത്തില്‍ തന്നെ കരിങ്കോഴി കൃഷിയില്‍ നിന്ന് മികച്ച വരുമാനം കൈവരിക്കാന്‍ പ്രദീപിന് കഴിയുന്നു. തനിനാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു പ്രദീപിന്റെ പധാന ലക്ഷ്യം. ഒരു കാലത്ത് നമ്മുടെ ഗ്രാമങ്ങളില്‍ കണ്ടിരുന്ന കരിങ്കോഴികളുടെ സംരക്ഷണമായിരുന്നു ഇതില്‍ പ്രധാനമെന്ന് പ്രദീപ് പറയുന്നു.

വിവിധതരത്തിലുള്ള കോഴികളെ ശേഖരിച്ചായിരുന്നു തുടക്കം.

മധ്യപ്രദേശിലെ ഗിരിവര്‍ഗമേഖലയില്‍ നിന്ന് സംഘടിപ്പിച്ച നാടന്‍ കരിങ്കോഴികളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചാണ് ഫാം വിപുലീകരിച്ചത്. ഇന്‍ക്യുബേറ്ററിന്റെ സഹായത്തോടു കൂടിയാണ് മുട്ടകള്‍ വിരിയിക്കുന്നത്. 45 ദിവസമെത്തിയ കുഞ്ഞുങ്ങളെ 200 രൂപയ്‌ക്കാണ് വില്‍ക്കുന്നത്. മുട്ടയിടുന്ന പ്രായമാകുമ്പോള്‍ 1000 രൂപയായി വര്‍ധിക്കും. ഒരു വര്‍ഷം 180 മുട്ട വരെ ഇടുന്ന കരിങ്കോഴികള്‍ക്ക് സാധാരണ മുട്ടക്കോഴികള്‍ക്ക് നല്‍കുന്ന തീറ്റ തന്നെയാണ് നല്‍കുന്നത്. ഗോതമ്പും, അരിയും മിതമായി നല്‍കിയാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. ആറു മാസം കൂടുമ്പോള്‍ കാഷ്ഠം ശേഖരിച്ച് വില്‍പന നടത്തും. ഒരു ചാക്കിന് 200 രൂപ നിരക്കിലാണ് ചിന്തേര് പൊടി ചേര്‍ന്ന കാഷ്ഠം വില്‍കുന്നത്.

കരിങ്കോഴികള്‍ക്കും നാടന്‍ കോഴികള്‍ക്കും ഇന്ന് നല്ല ഡിമാന്‍ഡാണ്. മുട്ടയുടെയും ഇറച്ചിയുടെയും മികച്ച സ്രോതസെന്ന നിലയില്‍ കരിങ്കോഴികള്‍ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു. കൂടിനുള്ളില്‍ കൂനിക്കൂടിയിരുന്ന് മുട്ടയിടുന്ന രീതിയിലല്ല പ്രദീപ് കരിങ്കോഴികളെ വളര്‍ത്തുന്നത്. ഓടിനടന്ന് തീറ്റ തിന്ന് വളരുന്ന രീതിയിലുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ തമിഴ്‌നാട്ടിലൊരു പശുഫാമും പ്രദീപിനുണ്ട്. സംരംഭത്തിന് പിന്തുണയുമായി അധ്യാപികയായ ഭാര്യ ശ്രീരേഖ കൂടി എത്തിയതോടെ പക്ഷികളുടെ ഇനവും വര്‍ദ്ധിച്ചു.

                       പ്രദീപ്കുമാര്‍ കുടുംബത്തോടൊപ്പം

ഫാന്‍സി ഇനങ്ങളായ സില്‍വര്‍ പോളീഷ് ക്യാപ്പ്, അരമീറ്ററിലേറെ നീളമുള്ള വാലുകളാല്‍ മനോഹരമായ ഓണഗഡോറി, ചുണ്ടുകള്‍ മൂടി നില്‍ക്കുന്ന തരത്തിലുള്ള പൂവും അഴകുള്ള കറുപ്പും ചേര്‍ന്ന പ്രില്ല്, ഇളം നീല നിറത്തിലുള്ള തൂവലുകള്‍കൊണ്ട് മനോഹരമായ ബ്ലൂമില്ലി, വൈറ്റ്മില്ലി, പോരുകോഴിയെപ്പോലെ തോന്നിക്കുന്ന വര്‍ണമനോഹരനായ ഫീനിക്‌സ്, ഏറ്റവും കൂടുതല്‍ തൂക്കം വയ്‌ക്കുന്ന ബഫ് കൊച്ചിന്‍ തുടങ്ങിയ ഇനങ്ങളെയും ഫാമിലുണ്ട്. ഓരോന്നിന്റെയും വലിപ്പവും അഴകുമാണ് വില ഉയര്‍ത്തുന്നത്. പക്ഷികളെ വാങ്ങാനെത്തുന്നവര്‍ക്ക് കൂടുകളും നല്‍കുന്നുണ്ട്.

അറുപതാം കോഴി

പ്രദീപിന്റെ ഫാമില്‍ കരിങ്കോഴികളാണ് താരമെങ്കിലും ഇവയേക്കാള്‍ വ്യത്യസ്മായ ഒരു ഇനവും കൂട്ടത്തിലുണ്ട്. പേര് അറുപതാം കോഴി. കേരളത്തില്‍ ഇന്ന് വയനാട്ടിലെ ആദിവാസി മേഖലകളില്‍ മാത്രമായി ഇവയുടെ സാന്നിധ്യം ഒതുങ്ങുകയാണ്. അര മുതല്‍ മുക്കാല്‍ കിലോ വരെയാണ് ഭാരം. അടയിരുന്ന് 45-ാമത്തെ ദിവസം കുഞ്ഞിനെ പിരിച്ച് കളയുന്ന ഇവ 60-ാം ദിവസം വീണ്ടും മുട്ടയിടും.

കരിങ്കോഴി

തൂവലുകള്‍, കാല്‍, നഖം, നാവ്, മാംസം അങ്ങനെ അടിമുടി കറുപ്പന്മാരായ കരിങ്കോഴികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കൊഴുപ്പും കൊളസ്‌ട്രോളും കുറവുള്ള മാംസമാണ് ഇവയ്‌ക്കുള്ളത്. വൈറ്റമിനും അമിനോ ആസിഡും ഫോസ്ഫറസും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ ആരോഗ്യപ്രദമാണ്. മാംസവും, രക്തവും ആയുര്‍വേദ ചികിത്സയ്‌ക്കും ഉപയോഗിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.