Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ രക്ഷ ഇനി ജിഎസ്ടി മാത്രം: ധനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 11:25 pm IST
in Kerala

തോമസ് ഐസക്

കൊച്ചി: ചരക്ക് സേവന നികുതി(ജിഎസ്ടി) ഉപഭോഗ സംസ്ഥാനമായ കേരളത്തിന് ഏറെ ഗുണകരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇരുപത് ശതമാനത്തോളം നികുതി വരുമാനം വര്‍ധിക്കും. ഇപ്പോള്‍ ചെലവ് 15% വര്‍ധിക്കുമ്പോള്‍ 10% മാത്രമാണ് നികുതി വരുമാന വര്‍ധന. ഈ നികുതി ചോര്‍ച്ച തടയാന്‍ ചരക്ക് സേവന നികുതി വഴി സാധിക്കും.

കൂടാതെ നാല് വര്‍ഷത്തിനുള്ളില്‍ കമ്മി ഇല്ലാതാകും. നികുതി വരുമാനം ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഐടി സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ ജിഎസ്ടി കണ്‍സള്‍ട്ടന്റ് കൗണ്‍സില്‍ സെല്‍ ജില്ലാടിസ്ഥാനത്തില്‍ കൂട്ടായ്‌മകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. നികുതിക്ക് മേലുള്ള നികുതി ഒഴിവായി ഒറ്റ നികുതി ഏര്‍പ്പെടുത്തുന്നതോടെ നികുതി ഘടനയിലെ സങ്കീര്‍ണ്ണതകള്‍ ഒഴിവാകും. 85 ശതമാനം ചരക്കുകളുടെയും നികുതി കുറഞ്ഞിരിക്കുകയാണ്.

ആദ്യഘട്ടം മുതല്‍ നികുതിയിളവ് ലഭിക്കുന്നതിനാല്‍ കയറ്റുമതി രംഗത്തെ മത്സര ശേഷി വര്‍ധിക്കും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അതിര്‍ത്തികള്‍ ഇല്ലാതാകും, നിക്ഷേപം എളുപ്പമാകും, രാജ്യത്തെ ഉത്പാദന വര്‍ധനവിന് കാരണമാകും, ഇങ്ങനെ ജിഎസ്ടി യുടെ ഗുണഫലങ്ങള്‍ മന്ത്രി അക്കമിട്ടു നിരത്തി.

ജിഎസ്ടിയില്‍ ഒരു ചരക്കില്‍ ആദ്യതവണ നികുതിയടച്ചു കഴിഞ്ഞാല്‍ പിന്നെ നികുതി അടയ്‌ക്കേണ്ടിവരുമ്പോള്‍ നികുതിയിളവ് ലഭിക്കും. നേരത്തെ ഇത്തരമൊരു സൗകര്യം ഇല്ലായിരുന്നു. എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനം കുറയുന്നില്ല. നികുതിപിരിവ് അവസാനിക്കും. ഇത് വ്യാപാരികള്‍ക്ക് ആശ്വാസമാകും.

നമുക്ക് ആവശ്യമുള്ള ഉപഭോഗവസ്തുക്കളുടെ 70-80 ശതമാനവും പുറത്തുനിന്ന് വരുന്നതാണ്. കച്ചവടം എവിടെ നടക്കുന്നുവോ അവിടെ നികുതി നല്‍കണം എന്നതാണ് ജിഎസ്ടിയുടെ പ്രത്യേകത. ഇന്ത്യയില്‍ എവിടെ നിന്നും കേരളത്തിലുള്ളയാള്‍ ഒരു സാധനം കേരളത്തിലെ മേല്‍വിലാസത്തില്‍ വാങ്ങുമ്പോള്‍ അതിന്റെ നികുതി കേരളത്തില്‍ ലഭിക്കും.

നികുതി ഘടന പരിഷ്‌ക്കാരത്തിന്റെ നാലാം ഘട്ടമാണിത്. കൊളോണിയല്‍ കാലത്ത് തുടങ്ങിയ ഭൂനികുതി സമ്പ്രദായത്തില്‍ നിന്നും ജിഎസ്ടിയിലെത്തുമ്പോള്‍ ഉദ്യോഗസ്ഥ കേന്ദ്രീകൃത നികുതി സംവിധാനത്തിന് അവസാനമാകുകയാണ്. നികുതി ചരിത്രത്തിലെ ഏറ്റവും സുപ്രധാന അധ്യായമാണിതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി മാത്യു ടി.തോമസ് അധ്യക്ഷത വഹിച്ചു. യോഗത്തിനു ശേഷം വാപാരികളുടേയും സദ്ദസ്സിന്റേയും സംശയങ്ങള്‍ക്ക് മന്ത്രിയും നികുതി വിദഗ്ധരും മറുപടി നല്‍കി. എംഎല്‍എമാരായ എം. സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു, കൊമേഴ്‌സ്യല്‍ ടാക്‌സ് കമ്മീഷണര്‍ ഡോ. രാജന്‍ ഖോബ്രഗഡെ, സെന്‍ട്രല്‍ ടാക്‌സ് ചീഫ് കമ്മീഷണര്‍ നാഗേന്ദ്ര കുമാര്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.