കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്. കൊല്‍ക്കത്ത ഡാര്‍ബിയോടെയാണ് പുതിയ സീസണ്‍ ഡ്യൂറന്റ് കപ്പ് ആരംഭിക്കുക. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ ഈസ്റ്റ് ബംഗാള്‍ നേരിടും. ഗ്രൂപ്പ് എ പോരാട്ടത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. ടൂര്‍ണമെന്റിന്റെ 135-ാം പതിപ്പാണ് ഇത്തവണത്തേത്.
അടുത്ത മാസം 23ന് ഫൈനലോടുകൂടി മത്സരങ്ങള്‍ അവസാനിക്കും. 24 ടീമുകളാണുള്ളത്. ആറ് ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതം തിരിച്ചാണ് ആദ്യഘട്ട പോരാട്ടങ്ങള്‍. അടുത്ത മാസം 16 മുതല്‍ നോക്കൗട്ട് പോരാട്ടങ്ങള്‍ നടക്കും.











