Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

രാഹുല്‍ ഗാന്ധി അന്ന് നരവനെയെ കൂട്ടുപിടിച്ച് ചെയ്തത് സൈന്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2026, 01:08 am IST
in India
പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ന്യൂദല്‍ഹി: അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നതില്‍ കാക്കത്തൊള്ളായിരം പിഎച്ച് ഡി എടുത്തവരാണ്. എത്രരാജ്യങ്ങളിലെ ഭരണം അട്ടിമറിച്ചിട്ടുണ്ടെന്ന് അവര്‍ക്ക തന്നെ കണക്കുണ്ടാവില്ല. അത്രയ്‌ക്കധികം രാജ്യങ്ങളിലെ ഭരണാധികാരികള്‍ വീണുപോയിട്ടുണ്ട്.

നമുക്ക് ഈയടുത്ത കാലത്തെ സംഭവങ്ങള്‍ നോക്കിയാല്‍ മൂല്ലപ്പൂ വിപ്ലവം, സിറിയയിലെ അട്ടമറി, വെനസ്വേലയിലെ അട്ടിമറി, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് അട്ടിമറികള്‍ എന്നിവ ഓര്‍മ്മയില്‍ വരും. ഈ ഓരോ രാജ്യങ്ങളിലും ഓരോരോ രീതികളിലാണ് അവര്‍ പ്രവര്‍ത്തിക്കുക. ഇത് ഒരു ദിവസം കൊണ്ടോ രണ്ടുദിവസം കൊണ്ടോ അല്ല യാഥാര്‍ത്ഥ്യമാവുക. ചിലപ്പോള്‍ ഒരു സര്‍ക്കാരിനെ വീഴ്‌ത്തുക ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കൊണ്ടായിരിക്കും.

അവര്‍ക്ക് ഭരണം അട്ടിമറിക്കാന്‍ പല പല ഘട്ടങ്ങളുണ്ട്. അതില്‍ അവസാന ഘട്ടങ്ങള്‍ക്ക് മുന്‍പായി ചെയ്യുന്ന ഒരു കാര്യമാണ് പൊലീസിനെയും സായുധസേനയെയും ഭിന്നിപ്പിക്കുക എന്നത്. അതിനുള്ള ശ്രമം രാഹുല്‍ ഗാന്ധിയും പല ഡീപ് സ്റ്റേറ്റുമായി ബന്ധപ്പെട്ട ജേണലിസ്റ്റുകളും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട് ഇന്ത്യയില്‍.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നും രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ ചെവിയില്‍ ഈ മോദി സര്‍ക്കാരിനെ എങ്ങിനെയെങ്കിലും അട്ടിമറിക്കണമെന്ന് മന്ത്രിച്ചുവെന്നാണ് പറഞ്ഞത്. എന്തിനാണ് രാഹുല്‍ ഗാന്ധി ഇങ്ങിനെ ഒരു പ്രസ്താവന നടത്തി? പൊലീസില്‍ ചാരന്മാരുണ്ടെന്ന വിവരം പരത്തുകയാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. ഇനി ഇത്തരം പലതും നമുക്ക് കാണാനും കേള്‍ക്കാനുമാവും.

കുറച്ചുനാള്‍ മുന്‍പ് മുന്‍ കരസേന മേധാവി എം.എം. നരവനെ ചൈനയുടെ ആക്രമണം ഫലപ്രദമായി തടയുന്നതിന് സൈന്യത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് നമുക്ക് വ്യക്തമായ നിര്‍ദേശം നല്‍കിയില്ലെന്ന് തന്റെ ആത്മകഥയില്‍ എഴുതിയെന്ന് കാരവന്‍ മാസിക ഒരു ലേഖനത്തില്‍ ആരോപിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ അധ്യായം കാരവന്‍ മാസിക എങ്ങിനെ നിയമവിരുദ്ധമായി ചോര്‍ത്തിെയെന്ന് അറിയില്ല. എന്തായാലും നരവനെ അവസാന നിമിഷം സര്‍ക്കാരിനൊപ്പം നിലപാട് എടുത്തതോടെ രാഹുല്‍ ഗാന്ധിക്ക് അത് തിരിച്ചടിയായി. അന്ന് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതാണെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രിയങ്കഗാന്ധിയും ചില പുസ്തകക്കോപ്പികള്‍ ഉയര്‍ത്തിക്കാട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പുസ്തകക്കോപ്പികള്‍ ആയിരുന്നില്ല. പുറം ചട്ട മാത്രം ഉള്ളവ്യാജ പുസ്തകങ്ങളായിരുന്നു. അതായത് ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമായി എന്ത് കള്ളവും കാണിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്കും പ്രിയങ്കയ്‌ക്കും മടിയില്ല. കാരണം അവരെ പിന്തുണയ്‌ക്കാന്‍ വലിയൊരു മാധ്യമ ശൃംഖലയും രാഷ്‌ട്രീയ ശൃംഖലയും ഇന്ത്യയില്‍ ഉണ്ട്. അവര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കാന്‍ വിദേശ ഏജന്‍സികളുമുണ്ട്. അവര്‍ക്ക് ഇവിടുത്തെ സര്‍ക്കാരിനെ പേടിയില്ല.

രാഹുല്‍ ഗാന്ധി അന്ന് നരവനെയെ കൂട്ടുപിടിച്ച് ചെയ്തത് സൈന്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത് ആരംഭിച്ചിട്ട് കുറെക്കാലമായി. ബര്‍ഖ ദത്തിനെ പോലുള്ള ജേണലിസ്റ്റുകള്‍ പല സൈനിക ഉദ്യോഗസ്ഥരുമായി വേദി പങ്കിടുന്ന വീഡിയോകള്‍ കാണാം. ഡീപ് സ്റ്റേറ്റിന് താല്‍പര്യമുള്ള ജേണലിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരും എല്ലാം സൈന്യവുമായി പല രീതികളിലും ബന്ധങ്ങളുണ്ടാക്കും. ഒരു നിര്‍ണ്ണായകഘട്ടങ്ങളില്‍ ഈ ബന്ധങ്ങള്‍ ഇവര്‍ ഉപയോഗിക്കുകയും ചെയ്യും.

യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഇന്ത്യയുടെ വിവിധ സൈനിക കമാന്‍ഡില്‍ സന്ദര്‍ശനം നടത്താന്‍ താല്‍പര്യം കാണിക്കുന്ന വ്യക്തിയാണ്. അതായത് ഇവരെല്ലാം ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം മാത്രമല്ല, സൗഹൃദവും സ്ഥാപിക്കും. നമ്മുടെ പല സൈനികനേതൃനിരയിലുളളവരും അമേരിക്കയും മറ്റ് രാജ്യങ്ങളും സന്ദര്‍ശിക്കുക പതിവാണ്. ഇത്തരം സന്ദര്‍ഭങ്ങളിലും പല വിദേശ ചാരന്മാരും ഇവരുമായി അടുത്ത സൗഹൃദം സ്ഥാപിക്കുക പതിവാണ്. ഇത്തരം സൗഹൃദങ്ങള്‍ ഒരു കലാപസമയത്താണ് ഡീപ് സ്റ്റേറ്റ് ശൃംഖല ഉപയോഗപ്പെടുത്തുക.

സിജെപിയുടെ വെബ്സൈറ്റ് വരുന്നു

ഇപ്പോഴിതാ സിജെപി വിദ്യാര്‍ത്ഥികള്‍ പുതിയൊരു പദ്ധതിക്ക് രൂപം നല്‍കിയകാര്യവും ഇതിനോട്ട് കൂട്ടിച്ചേര്‍ത്ത് വായിക്കാം. സിജെപി ഒരു വെബ്സൈറ്റ് തുടങ്ങാന്‍ പോവുകയാണ്. പോലീസുകാരുടെ അതിക്രമങ്ങൾ രേഖപ്പെടുത്തുന്നതിന് വേണ്ടിയാണത്രെ ഈ വെബ്സൈറ്റ്. അതിക്രമങ്ങൾക്ക് ഇരയായ വിദ്യാർത്ഥികൾക്ക് അത് നടത്തിയ പോലീസുകാരുടെ ഫോട്ടോയോ വീഡിയോകളോ ഉണ്ടെങ്കിൽ അത് നേരിട്ട് അപ്‌ലോഡ് ചെയ്യുവാനുള്ള ഒരിടമായിരിക്കും ഈ വെബ്സൈറ്റ് എന്ന് പറയുന്നു. സി ജെ പിയുടെ ഒരു മിതി അത് പരിശോധിക്കും, ജെനുവിൻ ആണെന്ന് വ്യക്തമായാൽ ആ പൊലീസുകാരെ നിയമ- കോടതി നടപടികൾക്ക് വിധേയമാക്കാനുള്ള നീക്കങ്ങൾ ആരംഭിക്കും. ഇന്ത്യ മുഴുക്കെ ഇത്തരം നിയമപോരാട്ടം നടത്താന്‍ അഭിഭാഷകരുടെ ഒരു കൂട്ടായ്‌മയുണ്ടാക്കും. ഇതെല്ലാം പിന്നീട് പൊലീസിനുള്ളില്‍ വിള്ളലുണ്ടാക്കാന്‍ ഉപയോഗിക്കും. ഇതെല്ലാം ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിയല്ല. അമേരിക്കയില്‍ നിന്നും ഇവിടുത്തെ എന്‍ജിഒകള്‍ വഴി വിദ്യാര്‍ത്ഥികളിലേക്കെത്തുന്ന ബുദ്ധി.

അമേരിക്കയില്‍ നിന്നുള്ള ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് സുഗമമായി അവരുടെ ജോലി ചെയ്യാന്‍ കഴിയുന്ന രാജ്യമാണത്രെ അമേരിക്ക അംഗീകരിക്കുന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രം. ഈ സ്വാതന്ത്ര്യവും പരമാധികാരവും അവിടുത്തെ ജനങ്ങള്‍ക്കല്ല അമേരിക്കയുടെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്കാണ് വേണ്ടതെന്ന് മാത്രം.. ഇന്ത്യയില്‍ കാക്കത്തൊള്ളായിരം എന്‍ജിഒകള്‍ ഉണ്ട്. പട്ടിണി മാറ്റാനും ആദിവാസികളെ ഉദ്ധരിക്കാനും മാധ്യമസ്വാതന്ത്ര്യം കൂട്ടാനും ലെസ്ബിയനുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനും…അങ്ങിനെ പലവിധ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍. ഇവര്‍ക്കെല്ലാം ഡോളറില‍് പണം നല്‍കുന്നത് അമേരിക്കയിലെ വിവിധ ഏജന്‍സികളാണെങ്കിലും. ഈ ഏജന്‍സികള്‍ തമ്മില്‍ അടുത്ത ബന്ധമുണ്ട്. അതായത് അമേരിക്കക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ഇവിടുത്തെ സര്‍ക്കാര‍് ചെയ്താല്‍ നിനിമഷ നേരം കൊണ്ട് ആ സര്‍ക്കാരിനെതിരെ ജനാഭിപ്രായം രൂപീകരിക്കാന്‍ അമേരിക്കയ്‌ക്ക് കഴിയും എന്നര്‍ത്ഥം. .

മോദി സര്‍ക്കാര്‍ ഇപ്പോള്‍ പൂട്ടിട്ടുകൊണ്ടിരിക്കുന്നതും ഈ എന്‍ജിഒ ശൃംഖലകള്‍ക്കാണ്. ഡീപ് സ്റ്റേറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയിലെ സമ്പന്ന ബിസിനസ് കുടുംബഭങ്ങളും അവര്‍ക്ക് ഓശാന പാടുന്ന രാഷ്‌ട്രീയ നേതാക്കളും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരും മാധ്യമഗ്രൂപ്പുകളും ഒക്കെയാണ്. ഈ എന്‍ജിഒകള്‍ വിദേശരാജ്യങ്ങളില്‍ സമൂഹത്തെ മെച്ചപ്പെടുത്താന്‍ പല കാര്യങ്ങളും ചെയ്യുന്നു എന്ന് അവകാശപ്പെടുമ്പോഴും ഇതെല്ലാം വെറും മറ മാത്രമാണ്. ആ രാജ്യത്തെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തലാണ് ഇവരുടെ പണി. ആ രാജ്യത്ത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന് ഇഷ്ടമില്ലാത്ത ഒരു സര്ക്കാരാണെങ്കില്‍ അതിനെ അട്ടിമറിക്കാന്‍ ഈ രഹസ്യവിവരങ്ങള്‍ ഉപയോഗപ്പെടുത്തും.

മാവോയിസ്റ്റുകളെയും മറ്റ് പല സാമൂഹ്യവിരുദ്ധ നെറ്റ് വര്‍ക്കുകളും ഉപയോഗിച്ചുള്ള മതപരിവര്‍ത്തനം നടത്തലും ഈ അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ മറ്റൊരു പ്രധാനതാല‍്പര്യമാണ്. ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങളെ ഇവര്‍ മതപരിപവര്‍ത്തനത്തിലൂടെ അവിടുത്തെ ജനസംഖ്യ ക്രമം തന്നെ മാറ്റിമറിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, പഞ്ചാബ്, തെലുങ്കാന, കേരളം, തമിഴ്നാട്, ആന്ധ്ര എന്നിവ ഇവരുട മേച്ചില്‍പുറങ്ങള്‍ ആണ്. ഇന്ത്യയില്‍ ഈ എന്‍ജിഒകളുടെ അഴിഞ്ഞാട്ടം നെഹ്രുവിന്റെയും മറ്റ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെയും കാലങ്ങളില്‍ നിര‍്ബാധം തുടര്‍ന്നിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇതിന് പൂട്ടിടാന്‍ തുടങ്ങി. വിദേശ ഫണ്ടുകള്‍ എന്തിന് വാങ്ങിക്കുന്നു എന്നതിന്റെ കാരണം സര്‍ക്കാരിനെ ബോധിപ്പിക്കണം. ആ ലക്ഷ്യമല്ലാതെ പണം മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയാല്‍ പൂട്ടിടും. ഇതാണ് മോദി സര്‍ക്കാരി‍ന്റെ തീരുമാനം. ഫോര്‍ഡ് ഫൗണ്ടേഷന്റെ പല പദ്ധതികള്‍ക്കും ഇന്ത്യയില്‍ പൂട്ട് വീണു കഴിഞ്ഞു. മതപരിവര്‍ത്തനം നടത്തുന്ന ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളേയും ചങ്ങലയ്‌ക്കിടാന്‍ തുടങ്ങി. അതോടെ അമേരിക്കയില്‍ നിന്നും റെഡ് സിഗ്നല്‍ എത്തിത്തുടങ്ങി. ഇനി ഡീപ് സ്റ്റേറ്റ് പ്രവര്ത്തനം വേഗത്തിലാക്കും. 2022ല്‍ ആണ് ആദ്യമായി രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയിലെ ക്രമക്കേട് കാണിച്ച് ആദ്യ വിമര്‍ശനം തുടങ്ങിയത്. തുടര്‍ന്ന് നാല് വര്‍ഷത്തിനുള്ളില്‍ അവര്‍ പടിപടിയായി അത് ഒരു വലിയ കലാപമാക്കിഅതിനെ മാറ്റി.ഇത് രാഹുല്‍ ഗാന്ധിയുടെ ബുദ്ധിയല്ല. അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ബുദ്ധിയാണ്. ഇതിനെ ചെറുക്കാന്‍ അതീവ ജാഗ്രതയുള്ള പ്രതിരോധ പദ്ധതികള്‍ ആസൂത്രണം ചെയ്താലേ തരമുള്ളൂ. പക്ഷെ അതിന് അതീവ ജാഗ്രത ആവശ്യമാണ്. കാറ്റില്‍ ഒരു ഇല അനങ്ങിയാല്‍ പോലും അറിയുന്ന ജാഗ്രത.

 

 

Tags: split in policeRahul GandhiLatest newsAmerican deep StateDeep State agendacjpRahul Gandhi Arrestfissures in army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)
Kerala

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.