Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യന്റെ മൂന്നാര്‍ യോഗം റവന്യൂ മന്ത്രി ‘മുങ്ങി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2017, 11:20 pm IST
in Kerala

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം തലസ്ഥാനത്ത്. പ്രതിഷേധിച്ച്, യോഗം ബഹിഷ്‌കരിച്ച് റവന്യൂ മന്ത്രി കോട്ടയത്തേക്ക്. എന്തിനാണീ യോഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ പാടേ അട്ടിമറിച്ചാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

യോഗം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ബഹിഷ്‌ക്കരിച്ചു. ഇതോടെ മൂന്നാര്‍ കാര്യത്തില്‍ സര്‍ക്കാരിലും മുന്നണിയിലുമുള്ള ഭിന്നത അതിരൂക്ഷമായി. സിപിഎം-സിപിഐ ബന്ധം തീരെ വഷളായത് ഭരണത്തെപ്പോലും ബാധിച്ചു തുടങ്ങിയിട്ടുമുണ്ട്.

മന്ത്രി ബഹിഷ്‌ക്കരിച്ചെങ്കിലും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച ഉന്നതതലയോഗം ചേര്‍ന്നു. മൂന്നാറിലെ സിപിഐ നേതാവ് കൂടി ഒപ്പിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചതെന്നു പറഞ്ഞ് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വായടപ്പിച്ചു. വീട് നിര്‍മാണത്തിന് ചെറിയതോതില്‍ ഭൂമി കൈയേറിയവര്‍ക്ക് പട്ടയം നല്‍കി സിപിഐയെ മൂന്നാറില്‍ നിന്ന് കുടിയിറക്കാനും മുഖ്യമന്ത്രി നീക്കമാരംഭിച്ചു.

മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുന്‍യോഗതീരുമാനങ്ങളില്‍ എന്തൊക്കെ നടപ്പാക്കി എന്ന് ആരായാനാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പട്ടയവിതരണത്തില്‍ മുമ്പെടുത്ത തീരുമാനങ്ങള്‍ റവന്യൂവകുപ്പ് നടപ്പാക്കിയിട്ടില്ല. തുടര്‍ന്ന് വീണ്ടും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷിസംഘം നിവേദനം നല്‍കി. എല്‍ഡിഎഫ് സമിതിക്കും പരാതി ലഭിച്ചു. ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നിവേദനത്തില്‍ മൂന്നാറിലെ സിപിഐ നേതാവും ഒപ്പിട്ടിട്ടുണ്ടെന്ന് ഒപ്പിട്ടവരുടെ പേരുവിവരങ്ങള്‍ മുഖ്യമന്ത്രി വായിച്ചത് സിപിഐക്ക് ഇരട്ടത്താപ്പാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു. പതിവു പോലെ എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റവന്യൂവകുപ്പിനു നേരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം കാലതാമസം വരുത്തുന്നെന്നും എംഎല്‍എ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മറുപടി മൂന്നാറിലെ സിപിഐക്കാരെ ലക്ഷ്യമിട്ടായിരുന്നു. രണ്ടോ മൂന്നോ സെന്റ് ഭൂമി കൈയേറി വീട് നിര്‍മിച്ച് താമസിക്കുന്നവര്‍ക്ക് മറ്റ് ഭൂമിയില്ലെങ്കില്‍ പട്ടയം നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇങ്ങനെ വീട് നിര്‍മിച്ചതില്‍ കൂടുതല്‍ പേരും സിപിഐക്കാരാണ്. ഇതോടെ പട്ടയം നല്‍കുന്നതിനെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. മൂന്നാറില്‍ സിപിഐയുടെ അടിത്തറ തകര്‍ക്കാനുള്ള നീക്കമായാണ് മുഖ്യമന്ത്രിയുടെ നടപടി വിലയിരുത്തപ്പെടുന്നത്.

യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം. മണി, റവന്യൂ അഡീഷണല്‍ ചീഫ്‌സെക്രട്ടറി പി.എച്ച്. കുര്യന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്. സെന്തില്‍, കളക്ടര്‍ ജി.ആര്‍. ഗോകുല്‍, സബ് കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍, എസ്. രാജേന്ദ്രന്‍ എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. കറുപ്പസ്വാമി എന്നിവര്‍ക്കു പുറമേ വ്യപാരി വ്യവസായി പ്രതിനിനിധികളും പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.