തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന ജനപ്രതിനിധികളായ നടന്മാര് രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നടനും എംഎല്‍എയുമായ മുകേഷും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ നടന് മുകേഷ് നടത്തിയ പ്രകടനം. സ്ത്രീ സുരക്ഷയ്ക്ക് എതിരായാണ് ഈ മൂന്ന് നടന്മാരും നിലപാട് എടുത്തത്. അതിനാല്‍ ഇവര്‍ ഉടന്‍ രാജിവയ്ക്കണം. നടന്മാരുടെ മേലങ്കി അണിഞ്ഞ ജനപ്രതിനിധികളായ ഈ താരങ്ങള്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ വോട്ടുകള്‍ വാങ്ങിയാണ് എംഎല്‍എമാരും എം.പിമാരുമായത്. ഇവര്‍ രാജിവച്ചില്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി.
നടന്മാരായ ദിലീപിനെയും നാദിര്‍ഷയേയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. നടിയെ ആക്രമിക്കുന്ന സമയം ദേശീയപാതയില്‍ വാഹനപരിശോധന ഒഴിവാക്കിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ സംരക്ഷിക്കുന്ന ഇടത് എംഎൽഎമാർ രാജിവയ്ക്കണം.
Posted by BJP Keralam on Friday, June 30, 2017
















