തിരുവനന്തപുരം: വിലക്കു നീക്കിക്കൊണ്ട് തന്റെ വായടപ്പിക്കാനോ നിലപാടുകളില്‍നിന്ന് വ്യതിചലിപ്പിക്കാനോ ആര്‍ക്കും സാധിക്കില്ലെന്ന് സംവിധായകന് വിനയന്. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരു പ്രമേയം പോലും അമ്മ പാസാക്കാതിരുന്നത് ഖേദകരമാണെന്നും വിനയന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കുന്നവര്‍ക്ക് അഭിനേതാക്കളുടെ സംഘടനയായ അമ്മ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിനയന്റെ പ്രതികരണം.
കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ തന്റെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെ ഫലമായാണ് വിലക്ക് നീക്കാന്‍ അമ്മ നിര്‍ബന്ധിതരായത്. ഇന്ത്യന്‍ കോന്പറ്റീഷന്‍ കമ്മീഷനില്‍ നിന്നും തനിക്ക് അനുകൂലമായി ലഭിച്ച വിധിയാണ് അമ്മയെ വിലക്ക് നീക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിനയന് പറയുന്നത്.
ഒരു സംവിധായകന്റെ ഒന്‍പത് വര്‍ഷം കവര്ന്നെടുത്തവര് ഇനി എന്ത് തിരിച്ചുതന്നിട്ടും കാര്യമില്ല. എന്റെ നിലപാടുകളില്‍ ഉറച്ചുനിന്നാലും തന്നോട് ചെയ്തതിന് ആരോടും പകയോ വിദ്വേഷമോ ഇല്ല. അമ്മയുടെ മീറ്റിങ്ങില്‍ എന്നോട് സ്നേഹം കാണിച്ച മമ്മൂട്ടിയോടും ഗണേഷ്കുമാര് എംഎല്എയോടുമുള്ള കൃതജ്ഞത താന്‍ രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മ ഭാരവാഹികള്‍ക്ക് കുറച്ചുകൂടി പക്വതയോടെ മാധ്യമങ്ങളോട് പെരുമാറാമായിരുന്നു. ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോഴും ധീരതോടെ മുന്നോട്ടുവന്ന് നിയമത്തിന് മുന്നില്‍ എല്ലാം തുറന്നുപറഞ്ഞ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും വിനയന് പറഞ്ഞു.
കഴിഞ്ഞ 9 വര്‍ഷത്തെ വിശ്രമമില്ലാത്ത പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും വിജയമാണ് ഇന്ത്യന്‍ കോമ്പറ്റീഷന്…
Posted by Vinayan Tg on Thursday, June 29, 2017
















