തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. നിര്‍ഭാഗ്യവശാല്‍ താഴെ തട്ടിലുള്ളതിനേക്കാള്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐപിഎസ് തലത്തിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോലീസുകാര്‍ ആദ്യം നിയമം പാലിക്കണം എന്നിട്ടേ മറ്റുള്ളവരെ നിര്ബന്ധിക്കാനാകൂ എന്നും തിരുവനന്തപുരത്ത് നടക്കുന്ന വിടവാങ്ങല്‍ ചടങ്ങില്‍ ഡിജിപി പറഞ്ഞു. ഒരു ഘട്ടത്തിലും മുഖ്യമന്ത്രിയുമായി അഭിപ്രായ വിത്യാസത്തിന് ഇടവരുത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ തന്റെ വിടവാങ്ങല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് പറഞ്ഞു എന്നാല്‍ എവിടെ നിന്നാണ് ഈ വാര്‍ത്ത ലഭിച്ചതെന്ന് തനിക്കറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
വിരമിക്കലോടെ താന്‍ കൂടുതല്‍ സ്വതന്ത്രനാകുന്നുവെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഡിജിപിയായി തിരികെ എത്തിയപ്പോള്‍ മുതല്‍ മുഖ്യമന്ത്രി തനിക്ക് പൂര്‍ണപിന്തുണയാണ് നല്‍കിയത്. സര്‍വീസ് ജീവിതത്തില്‍ ഇന്നുവരെ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വെല്ലിവിളിക്കുന്നുവെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. തിരുവനന്തപുരം എസ്എപി ഗ്രൗണ്ടില്‍ പോലീസ് സേന നല്കിയ വിടവാങ്ങല്‍ പരേഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍.
















